ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ ഏറ്റവും വലിയ വിശ്വാസ സമൂഹങ്ങളിലൊന്നായ ബ്രിസ്റ്റോള്‍ സെന്റ് തോമസ് ഇടവക സമൂഹം ജൂലൈ 6,7 തിയതികളില്‍ പ്രധാനപ്പെട്ട മൂന്നു കാര്യങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്.
27 കുരുന്നുകള്‍ ആദ്യകുര്‍ബാന സ്വീകരണത്തിനുള്ള വിശ്വാസ പരിശീലനം പൂര്‍ത്തിയാക്കി അതില്‍ 21 പേര്‍ ദിവ്യകാരുണ്യ ഈശോയെ ഹൃദയത്തില്‍ സ്വീകരിച്ചു ആഘോഷമായ ആദ്യകുര്‍ബാന സ്വീകരണ ദിവസമായ ജൂലൈ ആറാം തിയതി മുമ്പ് പ്രഖ്യാപിച്ചിുന്നതുപോലെ ദേവാലയ പദ്ധതിയുടെ ധനശേഖരണാര്‍ത്ഥം നടത്തിയ മെഗാ റാഫിള്‍ ടിക്കറ്റിന്റെ നറുക്കെടുപ്പും നടത്തി. ബ്രിസ്റ്റോള്‍ ഫിഷ്‌പോണ്ട്‌സിലെ സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് ഇടവക വികാരി ഫാ പോള്‍ ഓലിക്കല്‍ മുഖ്യകാര്‍മ്മികനായിരുന്നു.
ദേവാലയ പദ്ധതിക്ക് ആരംഭം കുറിച്ച ഇടവകയുടെ ആദ്യ വികാരി ഫാ പോള്‍ വെട്ടിക്കാട്ട് വചന സന്ദേശം നല്‍ക
ആദ്യ കുര്‍ബാന സ്വീകരണ ശേഷം നടന്ന നറുക്കെടുപ്പില്‍ വച്ച് അഞ്ചു വിജയികളെ കണ്ടെത്തി.
ബ്രിസ്റ്റോള്‍ സമൂഹത്തിന്റെ മുന്‍ ട്രസ്റ്റി കൂടിയായ ജെഗി ജോസഫ് നേതൃത്വം നല്‍കുന്ന യു കെയിലെ പ്രമുഖ മോര്‍ട്ട് ഗേജ് അഡ്വൈസിംഗ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന 25000 പൗണ്ട് ഒന്നാം സമ്മാനമായി ലഭിച്ചിരിക്കുന്നത് ടിക്കറ്റ് നമ്പര്‍ A41094 ന് ആണ്.
യുകെയിലെ പ്രമുഖ മലയാളി സോളിസ്‌റ്റേഴ്‌സ് സ്ഥാപനമായ ലോ ആന്‍ഡ് ലോയേഴ്‌സ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത് ടിക്കറ്റ് നമ്പര്‍ A19105 ന് ആണ്
ഓണ്‍ലൈന്‍ ട്യൂഷന്‍ രംഗത്ത് പ്രശസ്തമായ വീതിയില്‍ സേവനം ചെയ്യുന്ന എംജി ട്യൂഷന്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന മൂന്നാം സമ്മാനമായ ആയിരം പൗണ്ട് വീതം മൂന്നു വിജയികള്‍ A24431, A10213,A10238 എന്നീ ടിക്കറ്റുകള്‍ വാങ്ങിയവരാണ്.
സമ്മാന വിജയികള്‍ ഇടവക നേതൃത്വത്തെ ബന്ധപ്പെടേണ്ടതാണ്. സമ്മാനം ക്ലെയിം ചെയ്യുന്നതിന് നറുക്കെടുപ്പ് തിയതിയായ 2024 ജൂലൈ 6ാംതിയതി മുതല്‍ ആറു മാസം കാലാവധിയാണ് ഉള്ളത്.
ഒട്ടേറെ തടസങ്ങളിലൂടെ കടന്നുപോയ ഈ ധനശേഖരണ പദ്ധതി വിജയമാക്കാന്‍ സഹകരിച്ച രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിനും രൂപതിയിലെ മറ്റ് ഇടവക, മിഷന്‍ സമൂഹങ്ങള്‍ക്കും സഹകരിച്ചു വൈദീകര്‍ക്കും നാനാജാതി മതസ്ഥരായ മറ്റു സമൂഹങ്ങള്‍ക്കും ഇതിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച കമ്മറ്റി അംഗങ്ങള്‍ക്കും നന്ദി അറിയിച്ചു. പ്രഖ്യാപിച്ചിരുന്നതു പോലെ 6ാം തിയതി തന്നെ റിസല്‍റ്റ്‌സ് ഇടവകയുടെ വെബ്‌സൈറ്റ് ്യെൃomalabarchurchbristol ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ജുലൈ 7ാം തിയതി ഞായറാഴ്ച ഇടവക മധ്യസ്ഥനായി വി. തോമാശ്ലീഹാ ദുക്‌റാന തിരുന്നാള്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ ലഭിതമായ രീതിയില്‍ ഭക്തിപൂര്‍വ്വം ആഘോഷിച്ചു. പുതിയ ദേവാലയ പദ്ധതിയുടെ ധനശേഖരണാര്‍ത്ഥം റോഡ് മേളയും നടന്നു.