നിയന്ത്രിത മരുന്നുകളുടെ ദുരുപയോഗം ; നടപടി ശക്തമാക്കി അബുദാബി
ഡോക്ടര്‍മാര്‍ കുറിച്ചുനല്‍കുന്ന നിയന്ത്രിത മരുന്നുകളുടെ ദുരുപയോഗം തടയാന്‍ നടപടി ശക്തമാക്കി അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ്. നിയമ ലംഘകര്‍ക്ക് പരമാവധി ആറു മാസം വരെ തടവും ഒരു ലക്ഷം ദിര്‍ഹം വരെ പിഴയുമാണ് ശിക്ഷ.
അതത് മേഖലകളിലെ ഡോക്ടര്‍മാരുടെ കുറിപ്പടിയിലൂടെ മാത്രം വാങ്ങാവുന്നതും നിയന്ത്രിത അളവില്‍ കഴിക്കാവുന്നതുമായ മരുന്നുകള്‍ ചിലര്‍ ലഹരിക്കായി ഉപയോഗിക്കുന്നത് വര്‍ധിച്ചതിനെ തുടര്‍ന്നാണ് നടപടി കടുപ്പിച്ചത്.
കുറ്റത്തിന്റെ ഗൗരവം അനുസരിച്ചാണ് തടവും പിഴയും നിശ്ചയിച്ചിരിക്കുന്നത്. ആദ്യ തവണ നിയമം ലംഘിക്കുന്ന ആള്‍ക്ക് പിഴയ്ക്ക് പുറമേ മൂന്നു മാസം തടവും അനുഭവിക്കേണ്ടിവരും. കോടതി വിധിക്കുന്ന പിഴ കുറഞ്ഞത് 20000 ദിര്‍ഹം മുതല്‍ പരമാവധി ഒരു ലക്ഷം ദിര്‍ഹം വരെയാണ്. നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ ആറുമാസമാണ് തടവ്. കുറ്റം ആവര്‍ത്തിച്ചാല്‍ ഒരു വര്‍ഷം വരെ തടവും ഒരു ലക്ഷം ദിര്‍ഹം പിഴയുമാണ് ശിക്ഷ.