വ്യക്തിപരമായ കാര്യമാണ്, സുരേഷ് ഗോപിയുടെ ആ സിനിമ ഇനി ഒരിക്കലും സംഭവിക്കില്ല..; നിഥിന്‍ രഞ്ജി പണിക്കര്‍

വ്യക്തിപരമായ കാര്യമാണ്, സുരേഷ് ഗോപിയുടെ ആ സിനിമ ഇനി ഒരിക്കലും സംഭവിക്കില്ല..; നിഥിന്‍ രഞ്ജി പണിക്കര്‍
ജോഷിയുടെ സംവിധാനത്തില്‍ സുരേഷ് ഗോപി നായകനായ 'ലേലം' ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകില്ലെന്ന് വ്യക്തമാക്കി നിഥിന്‍ രഞ്ജി പണിക്കര്‍. രഞ്ജി പണിക്കരുടെ തിരക്കഥയില്‍ 1997ല്‍ എത്തിയ ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുമെന്ന വാര്‍ത്തകള്‍ എത്തിയിട്ട് വര്‍ഷങ്ങളായി. രഞ്ജി പണിക്കരുടെ മകന്‍ നിഥിന്‍ സിനിമ ഒരുക്കുമെന്ന വാര്‍ത്തകളാണ് എത്തിയിരുന്നത്.

എന്നാല്‍ 'ലേലം 2' സംഭവിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നിഥിന്‍ രണ്‍ജി പണിക്കര്‍. നിഥിന്‍ ഒരുക്കുന്ന ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ സീരിസ് 'നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ്' പ്രമോഷന്‍ പരിപാടിക്കിടെയാണ് നിഥിന്‍ ലേലം 2 ഉപേക്ഷിച്ച കാര്യം തുറന്നു പറഞ്ഞത്. ലേലം 2 എന്ന പ്രോജക്ട് എനി നടക്കില്ല.

ഇപ്പോള്‍ ഇല്ല എന്നല്ല അത് നടക്കില്ല എന്ന് നിഥിന്‍ വ്യക്തമാക്കിയിരിക്കുകയാണ്. എന്താണ് അതിന് കാരണം എന്നത് വ്യക്തിപരമായ കാര്യമാണ് അത് പറയാന്‍ സാധിക്കില്ലെന്നും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നിഥിന്‍ വ്യക്തമാക്കി. 2019ല്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു ലേലം 2 വരുമെന്ന് സുരേഷ് ഗോപി പറഞ്ഞത്.

ലേലത്തിലെ ആനക്കാട്ടില്‍ ചാക്കോച്ചി എന്ന കഥാപാത്രമായി സുരേഷ് ഗോപി വേഷമിടുമ്പോള്‍ കൊച്ചു ചാക്കോച്ചി എന്ന കഥാപാത്രമായി മകന്‍ ഗോകുല്‍ സുരേഷും എത്തുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു. നിഥിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് രഞ്ജി പണിക്കര്‍ തന്നെ തിരക്കഥ ഒരുക്കുമെന്നും താരം പറഞ്ഞിരുന്നു.

അതേസമയം, സുരേഷ് ഗോപിയുടെ ആഘോഷിക്കപ്പെട്ട സിനിമകളില്‍ ഒന്നാണ് ലേലം.

Other News in this category



4malayalees Recommends