യുഎഇയില്‍ ചൂട് ഉയരുന്നു ; പകല്‍ നടത്തം ഒഴിവാക്കാന്‍ നിര്‍ദ്ദേശം
ചൂട് ഉയര്‍ന്നതോടെ പകല്‍ നടത്തം പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യമന്ത്രാലയം. ആരോഗ്യത്തിനും സുരക്ഷയ്ക്കും മുഖ്യ പരിഗണന നല്‍കണമെന്നും മുഴുവന്‍ ജനങ്ങളോടും മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
പകല്‍ ചൂട് 50 ഡിഗ്രിക്ക് മുകളിലായ സാഹചര്യത്തില്‍ വെയിലത്ത് കൂടി നടന്നാല്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ചൂടിനൊപ്പം അന്തരീക്ഷത്തില്‍ പൊടിയുടെ സാന്നിധ്യം കൂടുതലാണ് . പൊടിക്കാറ്റ് ദുരക്കാഴ്ചയ്ക്കും തടസ്സമുണ്ട്. പൊടിക്കാറ്റില്‍ മാലിന്യങ്ങളും അലര്‍ജിക്കു കാരണമാകുന്ന വസ്തുക്കളും ഉള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം.