ആലുവയില്‍ പ്രായപൂര്‍ത്തിയാവാത്ത മൂന്ന് പെണ്‍കുട്ടികളെ കാണാതായി. ആലുവ തോട്ടയ്ക്കാട്ടുകരയിലെ നിര്‍ദ്ധനരായ പെണ്‍കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തില്‍ നിന്നാണ് പെണ്‍കുട്ടികളെ കാണാതായത്. സ്ഥാപനത്തിന്റെ അധികൃതര്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അതേസമയം സംഭവത്തില്‍ ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് പെണ്‍കുട്ടികളെ കാണാതെയാകുന്നത്. 15,16,18 വയസ്സ് പ്രായമുള്ളവരാണ് പെണ്‍കുട്ടികള്‍. വിവരം ശ്രദ്ധയില്‍പെട്ട സ്ഥാപനത്തിന്റെ അധികൃതര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് പൊലീസ് പരിശോധിച്ച് വരുന്നത്.