അര്‍ജുനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുന്നു': മന്ത്രി മുഹമ്മദ് റിയാസ്

അര്‍ജുനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുന്നു': മന്ത്രി മുഹമ്മദ് റിയാസ്
അര്‍ജുനെ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്.ലക്ഷ്യത്തിലേക്ക് എത്താനുള്ള എല്ലാ ശ്രമവും നടത്തുന്നു. അങ്കോല രക്ഷാപ്രവര്‍ത്തനത്തിലെ അംഭാവം സംബന്ധിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും ഇപ്പോള്‍ പ്രാധാന്യം രക്ഷാദൗത്യമാണെന്നും മന്ത്രി പറഞ്ഞു. മലയാളികള്‍ ആകാംഷയോടെ ഒരേ മനസോടെ കാത്തിരിക്കുകയാണ്. സര്‍ക്കാര്‍ എല്ലാ നിലയിലുമുള്ള ഏകോപനം നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം അര്‍ജുനെ ഒരു മണിക്കൂറില്‍ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. തിരച്ചിലിനായുള്ള ഒരു മണിക്കൂര്‍ നിര്‍ണായകമാണ്. അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യമിറങ്ങും. കര്‍ണാടക സര്‍ക്കാര്‍ ഔദ്യോഗികമായി സൈനിക സഹായം തേടി. തിരച്ചലിന് ഐഎസ്ആര്‍ഒയുടെ സഹായവും തേടിയിട്ടുണ്ട്. സാറ്റലൈറ്റ് സഹായത്തോടെ ലോറിയുള്ള സ്ഥലം കണ്ടെത്താനുള്ള സാധ്യത ഉള്‍പ്പെടെയാണ് തേടുന്നത്.

Other News in this category



4malayalees Recommends