പരാതി പിന്‍വലിച്ചാല്‍ വൈദ്യുതി !! മദ്യപിച്ചെത്തിയ ലൈന്‍മാനെതിരെ പരാതി നല്‍കിയതിന് കുടുംബത്തെ ഇരുട്ടിലാക്കി കെഎസ്ഇ ബിയുടെ പ്രതികാരം

പരാതി പിന്‍വലിച്ചാല്‍ വൈദ്യുതി !! മദ്യപിച്ചെത്തിയ ലൈന്‍മാനെതിരെ പരാതി നല്‍കിയതിന് കുടുംബത്തെ ഇരുട്ടിലാക്കി കെഎസ്ഇ ബിയുടെ പ്രതികാരം
മദ്യപിച്ചെത്തിയ ലൈന്‍മാനെതിരെ പരാതി നല്‍കിയതിന് കുടുംബത്തെ ഇരുട്ടിലാക്കി കെഎസ്ഇ ബി. തിരുവനന്തപുരം ആയിരൂരിലാണ് സംഭവം. ലൈന്‍മാനെതിരെ പൊലീസില്‍ പരാതി നല്‍കിയതിന്റെ വൈരാഗ്യത്തില്‍ വൈദ്യുതി തകരാര്‍ പരിഹരിക്കാന്‍ കെഎസ്ഇബി ഇതുവരെ തയ്യാറായിട്ടില്ല. അയിരൂര്‍ സ്വദേശി രാജീവന്റെ വീട്ടിലെ വൈദ്യുതി തകരാര്‍ പരിഹരിക്കാനെത്തിയ ജീവനക്കാര്‍ മദ്യപിച്ച് അശ്ലീലം പറഞ്ഞെന്നാണ് പരാതി നല്‍കിയത്. ഇതോടെ രാജീവും കുടുംബവും ഇപ്പോള്‍ ഇരുട്ടിലാണ്.

പിഞ്ചു കുട്ടികളടക്കം രാത്രിയില്‍ ഇരുട്ടില്‍ കഴിഞ്ഞു. മദ്യപിച്ച് എത്തിയതിന് ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ലൈന്‍മാന്‍ വീട്ടുടമയെ തെറി വിളിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു. എന്നാല്‍ പരാതി പിന്‍വലിച്ചാല്‍ വൈദ്യുതി തരാമെന്ന് അസിസ്റ്റന്റ് എന്‍ജീനിയര്‍ ഭീഷണിപ്പെടുത്തിയതായി കുടുംബം പറഞ്ഞു. ഇതിനിടെ ജീവനക്കാര്‍ക്കെതിരെ കേസെടുത്തതിന് പിന്നാലെ കെഎസ്ഇബി വീട്ടുകാര്‍ക്കെതിരെ പരാതി നല്‍കി. ഔദ്യോഗിക ജോലി തടസപ്പെടുത്തിയെന്നാണ് പരാതി.

Other News in this category



4malayalees Recommends