ഡോ. റ്റി. ജെ. ജോഷ്വാ അച്ചന്റെ അനുസ്മരണവും വിശുദ്ധ കുര്‍ബാനയും ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ദേവാലയത്തില്‍ നടത്തി

ഡോ. റ്റി. ജെ. ജോഷ്വാ അച്ചന്റെ അനുസ്മരണവും വിശുദ്ധ കുര്‍ബാനയും ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ദേവാലയത്തില്‍ നടത്തി
മലങ്കര ഓര്‍ത്തോഡോക്‌സ് സുറിയാനി സഭയുടെ പ്രിയ ഗുരുവായിരുന്ന ഡോ. റ്റി. ജെ. ജോഷ്വാ അച്ചന്റെ അനുസ്മരണവും വിശുദ്ധ കുര്‍ബാനയും ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ദേവാലയത്തില്‍ നടത്തപ്പെട്ടു. ബുധനാഴ്ച വൈകിട്ട് ഏഴുമണിക്ക് സന്ധ്യാ നമസ്‌കാരത്തോടനുബന്ധിച്ച് നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ഹൂസ്റ്റണ്‍ റീജിയണ്‍ വൈദീക സംഘം സെക്രട്ടറി വന്ദ്യ ഡോ. വി. സി. വറുഗീസ് കോര്‍ എപ്പിസ്‌കോപ്പ കാര്‍മ്മികത്വം വഹിച്ചു.


പ്രധാന കാര്‍മ്മികര്‍

വന്ദ്യ മാമ്മന്‍ പി. മാത്യൂ കോര്‍ എപ്പിസ്‌കോപ്പ (അസിസ്റ്റന്റ് വികാരി, സെന്റ് തോമസ് ഓര്‍ത്തോഡോക്‌സ് കത്തീഡ്രല്‍, ഹൂസ്റ്റണ്‍)

റെവ. ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം (വികാരി, സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ഇടവക, ഹൂസ്റ്റണ്‍)

റെവ. ഫാ. പി. എം. ചെറിയാന്‍ (വികാരി, സെന്റ് തോമസ് ഓര്‍ത്തോഡോക്‌സ് കത്തീഡ്രല്‍, ഹൂസ്റ്റണ്‍)

റെവ. ഫാ. ഡോ. ഐസക്ക് ബി. പ്രകാശ് (വികാരി, സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തോഡോക്‌സ് ഇടവക, ഹൂസ്റ്റണ്‍)

റെവ. ഫാ. ക്രിസ്റ്റഫര്‍ മാത്യു (അസിസ്റ്റന്റ് വികാരി, സെന്റ് തോമസ് ഓര്‍ത്തോഡോക്‌സ് കത്തീഡ്രല്‍, ഹൂസ്റ്റണ്‍)


അനുസ്മരണ പ്രഭാഷണം

ബഹുമാനപ്പെട്ട വൈദികര്‍ അനുസ്മരണ സമ്മേളനത്തില്‍ ഡോ. റ്റി. ജെ. ജോഷ്വാ അച്ചന്റെ വ്യക്തിത്വവും സുവിശേഷ പ്രവര്‍ത്തനവും അനുസ്മരിച്ചു. മലങ്കര ഓര്‍ത്തോഡോക്‌സ് സുറിയാനി സഭയില്‍ ഇന്ന് പ. ബാവാ തിരുമേനിയുള്‍പ്പെടെ ജീവിച്ചിരിക്കുന്ന എല്ലാ പിതാക്കന്മാരുടെയും സീനിയര്‍ വൈദികരുടെയും സെമിനാരി അദ്ധ്യാപകനായി വഹിച്ച പ്രധാന പങ്ക് എടുത്തുകൊണ്ട് അദ്ദേഹം അവരുടെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ചു.


അനുഭവങ്ങളുടെ പങ്കുവെപ്പ്

അദ്ധ്യാപകനും ഗുരുവുമായിരുന്ന വന്ദ്യ ജോഷ്വാ അച്ചന്റെ ജീവിതസരണിയിലെ അനുഭവങ്ങള്‍ ബഹുമാനപ്പെട്ട വൈദീകര്‍ പങ്കുവെച്ചു. ആ പണ്ഡിതാഗ്രേസരനായ പുരോഹിതഗുരുശ്രേഷ്ഠന്റെ ദൃശ്യഅസാന്നിധ്യം സഭയ്ക്ക് അപരിഹാര്യമായ നഷ്ടമെങ്കിലും, സഭയുടെ നാളെകളിലെ പഠിതാക്കള്‍ക്കും തേരാളികള്‍ക്കും അദ്ദേഹം മാതൃകയായും വിരല്‍ചൂണ്ടിയായും ജന മനസ്സുകളില്‍ എക്കാലവും തുടരുന്നു.


മലങ്കര സഭാ മക്കള്‍ക്കും മലയാളി സമൂഹത്തിനും ഒരിക്കലും മറക്കാനാവാത്ത സംഭാവനകള്‍ തെന്റെ ജീവിത അനുഭവങ്ങളിലൂടെ വരച്ചുകാട്ടിയ ജോഷ്വാ അച്ചന്‍, മലങ്കര ഓര്‍ത്തോഡോക്‌സ് സുറിയാനി സഭയുടെ വളര്‍ച്ചയില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ ഓര്‍ക്കുന്നതോടൊപ്പം, അദ്ദേഹത്തിന്റെ ആത്മാവിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും, സഭയുടെ ഭാവി തലമുറകള്‍ക്ക് പ്രചോദനമാകുന്നതായ ജീവിതമാതുക തുടരുന്നതിനായി മലങ്കര സഭാമക്കളും വൈദീകരും പ്രതിജ്ഞാബദ്ധരാണെന്നും അനുസ്മരണ സന്ദേശങ്ങളില്‍ വൈദീകര്‍ പങ്കുവച്ചു.


ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം (വികാരി, സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ഇടവക, ഹൂസ്റ്റണ്‍)

Other News in this category



4malayalees Recommends