അഞ്ചു മാസത്തെ കാത്തിരിപ്പ് വെറുതെയായി ; അജ്ഞാത മൃതദേഹമെന്ന പേരില്‍ സംസ്‌കരിച്ചത് ജിത്തുവിനെ
കാണാതായ മകനെ തേടി യുഎഇയില്‍ ദീര്‍ഘനാള്‍ അലഞ്ഞ സുരേഷ് എന്ന അച്ഛന്‍ ഒടുവില്‍ നാട്ടിലേക്ക് മടങ്ങി. മകന്‍ മരിച്ചെന്ന വിവരം ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്ന് ഔദ്യോഗികമായി ലഭിച്ചതോടെയാണ് സുരേഷ് നാട്ടിലേക്ക് മടങ്ങിയത്.
മികച്ച ജോലി ലഭിക്കാനായി മകനെ യുഎഇയില്‍ കൊണ്ടുപോയ സുരേഷ്, മകനെ കാണാതായതോടെ നാട്ടിലേക്കില്ലെന്ന തീരുമാനത്തിലായിരുന്നു.
തൃശൂര്‍ സ്വദേശിയായ സുരേഷ് കഴിഞ്ഞ 5 മാസമായി അലച്ചിലിലായിരുന്നു. മകന്‍ ജിത്തുവിനെ മാര്‍ച്ച് മുതല്‍ കാണാനില്ലായിരുന്നു. അന്വേഷണത്തിനിടെ സുരേഷിന്റെ രക്ത സാംപിളെടുത്തും പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഒടുവിലാണ് മാര്‍ച്ചില്‍ ഷാര്‍ജയിലെ കെട്ടിടത്തില്‍ നിന്ന് ലഭിച്ച മൃതദേഹം ജിത്തുവിന്റേതാണെന്ന് കോടതിയില്‍ നിന്ന് സുരേഷിന് വിവരം ലഭിച്ചത്. തിരിച്ചറിയാനാകാതിരുന്ന മൃതദേഹം അജ്ഞാത മൃതദേഹമായി കണക്കാക്കി സംസ്‌കരിക്കുകയായിരുന്നു.