ജോ ബൈഡന് ലഭിച്ച ഫണ്ട കമല ഹാരിസിന് ഉപയോഗിക്കാന്‍ അനുവദിക്കരുത് ; തെരഞ്ഞെടുപ്പില്‍ ആദ്യ പണി കൊടുത്ത് ട്രംപ് ക്യാമ്പ്
പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആവേശത്തിലാണ് അമേരിക്ക. പ്രസിഡന്റ് ബൈഡന്‍ പിന്മാറിയതോടെ എല്ലാ കണ്ണുകളും കമലാ ഹാരിസിലാണ് എത്തിനില്‍ക്കുന്നത്. പാര്‍ട്ടിയിലെ പിന്തുണ ഏറക്കുറെ ഉറപ്പാക്കിയ കമല തന്നെയാകും പ്രസിഡന്റ് സ്ഥാനാര്‍ഥിയെന്ന് ഉറപ്പാകുകയാണ്. ഇതോടെ റിപ്പബ്ലിക്കന്‍ ക്യാംപ് കമലക്കെതിരായ നീക്കവും ശക്തമാക്കിയിട്ടുണ്ട്. അതിനിടയില്‍ ട്രംപ് അനുകൂലികള്‍ കമലക്ക് ആദ്യ പണി നല്‍കിയെന്നാണ് റിപ്പോര്‍ട്ട് .
യു എസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ജോ ബൈഡന്റെ പ്രചാരണ ഫണ്ടില്‍ ലഭിച്ച തുകയിലാണ് ട്രംപ് പക്ഷം കുരുക്കിട്ടിരിക്കുന്നത്. പ്രസിഡന്റ് സ്ഥാനാര്‍ത്ഥി എന്ന നിലയിലെ പ്രചരണത്തിലൂടെ ബൈഡന് ലഭിച്ച ഫണ്ട്, കമല ഹാരിസിന് ഉപയോഗിക്കാന്‍ അനുവദിക്കരുതെന്ന ആവശ്യത്തിലാണ് ട്രംപ് പക്ഷം. ഇത് വ്യക്തമാക്കി ട്രംപിന്റെ ഔദ്യോഗിക പ്രചാരണ സംഘം ഫെഡറല്‍ ഇലക്ഷന്‍ കമ്മിഷന് പരാതിയും നല്‍കിക്കഴിഞ്ഞു. ഇത്തരത്തില്‍ ഫണ്ട് കൈമാറ്റം നടത്തുന്നത് നിയമപരമല്ലെന്നാണ് ട്രംപ് പക്ഷത്തിന്റെ പരാതിയില്‍ പറയുന്നത്.
ഏറക്കുറെ 91 മില്യണ്‍ ഡോളറാണ് പ്രസിഡന്റ് സ്ഥാനാര്‍ഥിയെന്ന നിലയില്‍ ബൈഡന്റെ പ്രചരണ ഫണ്ടിലേക്ക് ഒഴുകിയെത്തിയത് എന്നാണ് റിപ്പോര്‍ട്ട്. 762 കോടിയിലധികം ഇന്ത്യന്‍ രൂപയെന്ന് സാരം. പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിക്കാണ് പണം കിട്ടിയതെന്നാണ് ഡൊമാക്രാറ്റുകള്‍ ചൂണ്ടികാട്ടുന്നത്. ബൈഡനുള്ള സംഭാവനയല്ലെന്നും പാര്‍ട്ടിയുടെ പ്രചരണത്തിനുള്ള ഫണ്ടാണ് അതെന്നും ഡൊമാക്രാറ്റുകള്‍ വിവരിച്ചിട്ടുണ്ട്. എന്തായാലും ഇക്കാര്യത്തില്‍ ഫെഡറല്‍ ഇലക്ഷന്‍ കമ്മിഷന്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.