യുഎഇയില്‍ ആദ്യമായി അംഗീകൃത ലോട്ടറി പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് നല്‍കി ഗെയിമിംഗ് അതോറിറ്റി. ഗെയിം ഡെവലപ്‌മെന്റ്, ലോട്ടറി ഓപ്പറേഷന്‍സ്, ഗെയിമിം?ഗ് എന്നിവയില്‍ വൈദഗ്ധ്യമുള്ള വാണിജ്യ ഗെയിമിംഗ് ഓപ്പറേറ്ററായ ദി ഗെയിം എല്‍എല്‍സിക്കാണ് ലോട്ടറി ലൈസന്‍സ് ലഭിച്ചത്.
'യുഎഇ ലോട്ടറി'യുടെ ബാനറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം ലോട്ടറി ഗെയിമുകളും കളിക്കാരുടെ വിവിധ താല്‍പ്പര്യങ്ങളും സാമ്പത്തിക മുന്‍ഗണനകളും നിറവേറ്റുന്നതിനായി രൂപകല്‍പ്പന ചെയ്ത മറ്റ് ഗെയിമുകളും വാഗ്ദാനം ചെയ്യുന്നു.
2023 സെപ്റ്റംബര്‍ 3ന് വാണിജ്യ ഗെയിമിംഗിനായി ഒരു നിയന്ത്രണ ചട്ടക്കൂട് അവതരിപ്പിക്കുന്നതിനുള്ള ഫെഡറല്‍ അതോറിറ്റിയായി യുഎഇ ജനറല്‍ കൊമേഴ്‌സ്യല്‍ ഗെയിമിംഗ് റെഗുലേറ്ററി അതോറിറ്റി സ്ഥാപിച്ചു. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഉപഭോക്താക്കളെയും എല്ലാ പങ്കാളികളുടെയും നിയമാനുസൃത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഒരു ചട്ടക്കൂട് വികസിപ്പിച്ചതായി റെഗുലേറ്റര്‍ പറഞ്ഞു. റെഗുലേറ്ററി ബോഡി സ്ഥാപിക്കുന്നതിന് മുമ്പ്, ഒന്നിലധികം ഗെയിമിംഗ്, ലോട്ടറി കമ്പനികള്‍ രാജ്യത്ത് പ്രവര്‍ത്തിച്ചിരുന്നു. അവയില്‍ ചിലത് വര്‍ഷത്തിന്റെ തുടക്കത്തില്‍ പ്രവര്‍ത്തനം നിര്‍ത്തി.
യുഎഇയില്‍ തങ്ങളുടെ അനുമതിയില്ലാതെ വാണിജ്യ ഗെയിമിംഗ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ നടത്തുകയോ സുഗമമാക്കുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും നിയമം ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നും ജിസിജിആര്‍എ മുന്നറിയിപ്പ് നല്‍കി. ജിസിജിആര്‍എ ചട്ടക്കൂട് അനുസരിച്ച് ലൈസന്‍സില്ലാത്ത ഓപ്പറേറ്റര്‍മാര്‍ വഴി ഒരു ഉപഭോക്താവായി കളിക്കുന്നതും നിയമവിരുദ്ധമാണെന്നും വ്യക്തമാക്കി.