ക്ലാസില്‍ കിടന്നുറങ്ങി അധ്യാപിക, വീശിക്കൊടുത്ത് കുട്ടികള്‍: വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

ക്ലാസില്‍ കിടന്നുറങ്ങി അധ്യാപിക, വീശിക്കൊടുത്ത് കുട്ടികള്‍: വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ
ഉത്തര്‍പ്രദേശിലെ അലിഗഢില്‍ ഒരു അധ്യാപിക ക്ലാസ് മുറിക്കുള്ളില്‍ പായ വിരിച്ച് ഉറങ്ങുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. വീഡിയോ വൈറലായതോടെ കടുത്ത വിമര്‍ശനങ്ങളാണ് കമന്റ് ബോക്‌സുകളില്‍ നിറഞ്ഞത്. പി പിന്നാലെ അധ്യാപികയ്ക്ക് എതിരെ അധിക്യതര്‍ നടപടിയെടുത്തു. അവരെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഗോകുല്‍പൂര്‍ ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിലാണ് സംഭവം. വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിച്ചതോടെ കുട്ടികളുടെ രക്ഷിതാക്കളും പരാതിയുമായി രംഗത്ത് എത്തിയിരുന്നു.

കനത്ത ചൂടായത് കൊണ്ട് ക്ലാസ്മുറിയിലെ തറയില്‍ കിടന്നുറങ്ങുന്ന അധ്യാപികയാണ് വീഡിയോയില്‍ ഉളളത്. കൂടാതെ സ്‌കൂള്‍ കുട്ടികള്‍ നിരയായി അധ്യാപികയ്ക്ക് ബുക്ക് ഉപയോഗിച്ച് വീശിക്കൊടുക്കുന്നതും വീഡിയോയില്‍ കാണാം. സംഭവം ഉത്തര്‍പ്രദേശിലെ മോശം വിദ്യാഭ്യാസ സമ്പ്രദായത്തെ തുറന്നു കാണിക്കുകയാണ് എന്നാണ് പരക്കെ വിമര്‍ശനം ഉയര്‍ന്നത്.

സംഭവം നടന്ന സ്‌കൂള്‍ സര്‍ക്കാര്‍ സ്‌കൂളാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വിദ്യാഭ്യാസ സഹമന്ത്രി സന്ദീപ് സിംഗ് താമസിക്കുന്ന പ്രദേശത്താണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. മന്ത്രി ഉള്‍പ്പെടുന്ന സ്ഥലത്ത് നിന്ന് സര്‍ക്കാര്‍ വിദ്യാഭ്യാസ സംവിധാനത്തിന്റെ അവസ്ഥയെക്കുറിച്ച് നിരവധി ചോദ്യങ്ങളാണ് സംഭവം ഉയര്‍ത്തുന്നത്. അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇപ്പോഴും സോഷ്യല്‍മീഡിയയില്‍ സജീവമാണ്.



Other News in this category



4malayalees Recommends