ജാനുവായി ആദ്യം നിശ്ചയിച്ചതു മഞ്ജുവിനെയെന്ന് വിജയ് സേതുപതി ; സംഭവിച്ചതു വെളിപ്പെടുത്തി മഞ്ജു

ജാനുവായി ആദ്യം നിശ്ചയിച്ചതു മഞ്ജുവിനെയെന്ന് വിജയ് സേതുപതി ; സംഭവിച്ചതു വെളിപ്പെടുത്തി മഞ്ജു
സേതുപതി, തൃഷ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ 96 വന്‍ ഹിറ്റായിരുന്നു . സി. പ്രേം കുമാറായിരുന്നു ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും രചിച്ചത്. ഇപ്പോഴിതാ തൃഷ അവതരിപ്പിച്ച ജാനു എന്ന കഥാപാത്രമായി ആദ്യം നിശ്ചയിച്ചിരുന്നത് തന്നെയാണെന്ന് പറഞ്ഞിരിക്കുകയാണ് മഞ്ജു വാര്യര്‍. എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട് അത് തന്റെയടുത്ത് എത്തിയില്ലെന്നും മഞ്ജു വാര്യര്‍ പറയുന്നു.

കൂടാതെ വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന 'വിടുതലൈ പാര്‍ട്ട് 2'വില്‍ തനിക്ക് വിജയ് സേതുപതിയോടൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ പ്രേംകുമാറിന് താന്‍ മെസേജ് അയച്ചിരുന്നുവെന്നും മഞ്ജു വാര്യര്‍ പറയുന്നു.

'96ന് വേണ്ടിയുള്ള കോള്‍ എന്റെ അടുത്ത് എത്തിയിട്ടില്ല. അവര്‍ വിളിക്കാന്‍ ശ്രമിച്ചിരുന്നു. ആ അന്വേഷണം എന്റെ അടുത്ത് എത്തുന്നതിന് മുന്നെ വേറെ വഴിക്ക് പോയി. വിജയ് സേതുപതി സാര്‍ പറഞ്ഞപ്പോഴാണ് ഞാന്‍ ഈ കാര്യം അറിയുന്നത്. കുറച്ച് മുന്‍പ് ഒരു അവാര്‍ഡ് ഫങ്ഷനില്‍ വെച്ചാണ് അദ്ദേഹം എന്നോട് കാര്യം പറയുന്നത്. ആ കഥാപാത്രത്തിലേക്ക് എന്നെ അന്വേഷിച്ചിരുന്നു എന്ന് സാര്‍ പറഞ്ഞു.

ആ സിനിമയുടെ സമയത്ത് അവര്‍ക്ക് തന്നെ എന്തൊക്കെയോ ഡേറ്റ് കണ്‍ഫ്യൂഷന്‍സ് ഉണ്ടായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. അതുകൊണ്ട് അവര്‍ക്ക് തന്നെ ഒരു പിടി ഉണ്ടായിരുന്നില്ല. അതിന്റെ ഇടയില്‍ എന്നെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി അവര്‍ പാതി വഴിയില്‍ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. അങ്ങനെ പിന്നീട് അവര്‍ തൃഷയിലേക്ക് എത്തി.

96ല്‍ എനിക്ക് പോലും തൃഷയെ അല്ലാതെ മറ്റൊരാളെ സങ്കല്‍പ്പിക്കാന്‍ പറ്റില്ല.' എന്നാണ് അഭിമുഖത്തില്‍ മഞ്ജു വാര്യര്‍ പറഞ്ഞത്.

Other News in this category



4malayalees Recommends