ഒളിംപ്കിസില്‍ ഡ്രോണ്‍ പറത്തി ഒളിഞ്ഞു നോട്ടം ; കാനഡയുടെ ആറു പോയന്റ് വെട്ടിക്കുറക്കാനുള്ള ഫിഫ തീരുമാനത്തില്‍ അപ്പീല്‍ നല്‍കാന്‍ ടീം ; നടപടിയോടെ കാനഡയ്ക്ക് ക്വാര്‍ട്ടറിലെത്താന്‍ നന്നായി വിയര്‍ക്കേണ്ടിവരും

ഒളിംപ്കിസില്‍ ഡ്രോണ്‍ പറത്തി ഒളിഞ്ഞു നോട്ടം ; കാനഡയുടെ ആറു പോയന്റ് വെട്ടിക്കുറക്കാനുള്ള ഫിഫ തീരുമാനത്തില്‍ അപ്പീല്‍ നല്‍കാന്‍ ടീം ; നടപടിയോടെ കാനഡയ്ക്ക് ക്വാര്‍ട്ടറിലെത്താന്‍ നന്നായി വിയര്‍ക്കേണ്ടിവരും
ഒളിംപിക്‌സിലെ ഒളിഞ്ഞു നോട്ട വിവാദത്തിലാണ് കാനഡക്കെതിരെ ഫിഫ കടുത്ത നടപടി എടുത്തിരുന്നു. കനേഡിയന്‍ പരിശീലക ബെവ് പ്രീസ്റ്റ്മാനെയും സഹ പരിശീലകരായ ജോസഫ് ലൊംബാര്‍ഡി, ജാസ്മിന്‍ മാന്‍ഡെര്‍ എന്നിവരെയും ഒരു വര്‍ഷത്തേക്ക് ഫുട്‌ബോളില്‍ നിന്നും വിലക്കിയതിന് പുറമെ ഒളിംപിക്‌സില്‍ കാനഡയുടെ ആറു പോയന്റ് കുറയ്ക്കാനും ഫിഫ തീരുമാനിച്ചു.

ആദ്യ മത്സരത്തിലെ ജയത്തിലൂടെ നേടിയ പോയന്റും അടുത്ത മത്സരം ജയിച്ചാല്‍ കിട്ടാവുന്ന പോയന്റും ഇതോടെ നിലവിലെ ചാമ്പ്യന്‍മാര്‍ കൂടിയായ കാനഡക്ക് നഷ്ടമാവും. 2021ലെ ടോക്കിയോ ഒളിംപിക്‌സില്‍ കാനഡ സ്വര്‍ണം നേടിയപ്പോള്‍ കാനഡയുടെ ക്യാപ്റ്റനായിരുന്നു ബെവ് പ്രീസ്റ്റ്മാന്‍.എന്നാല്‍ പോയന്റുകള്‍ വെട്ടിക്കുറച്ചതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കാനഡ ടീം അധികൃതര്‍ അറിയിച്ചു.

പോയന്റുകള്‍ വെട്ടിക്കുറക്കുന്നതോടെ കാനഡക്ക് ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളും ജയിച്ചാലും പരമാവധി മൂന്ന് പോയന്റെ ലഭിക്കു. ഇതോടെ മറ്റ് ടീമുകളുടെ മത്സരഫലം അനുസരിച്ചെ ക്വാര്‍ട്ടറിലെത്താനാവു. വിവാദങ്ങളുടെ നടുവില്‍ നടന്ന ന്യൂസിലന്‍ഡിനെതിരായ ആദ്യ മത്സരം കാനഡ 21ന് ജയിച്ചിരുന്നു.

ഒളിംപിക്‌സിലെ ആദ്യ മത്സരത്തിനു മുന്നോടിയായി കനേഡിയന്‍ ടീം സ്റ്റാഫ് പറത്തിയ ഡ്രോണാണ് വിവാദമായത്.ന്യൂസിലന്‍ഡ് ടീം പരിശീലിക്കുന്ന മൈതാനത്തിനു മുകളിലാണ് ഡ്രോണെത്തിയത്. പിന്നാലെ കനേഡിയന്‍ ടീം സ്റ്റാഫിനെ ഫ്രഞ്ച് പോലീസ് പിടികൂടി. ഉദ്ഘാടന മത്സരത്തില്‍ ഇരു ടീമുകളും ഏറ്റുമുട്ടാനിരിക്കെ എത്തിയ ഡ്രോണ്‍ എതിര്‍ ടീമിന്റെ തന്ത്രങ്ങള്‍ മനസിലിക്കാനെന്നാണ് ആരോപണം. മത്സരത്തില്‍ നിന്നും സ്വമേധയ വിട്ടു നിന്ന ബെവ് പ്രീസ്റ്റ്മാനെ കനേഡിയന്‍ സോക്കര്‍ അസോസിയേഷന്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ടീമിലെ വീഡിയോ അനലിസ്റ്റിനെയും സഹപരിശീലകയെയും നാട്ടിലേക്ക് തിരിച്ചയച്ചു. സംഭവത്തില്‍ അന്വേഷണം നടത്തിയ ഫിഫ ഗുരുതര അച്ചടക്ക ലംഘനമെന്ന് കണ്ടെത്തിയാണ് നടപടി കടുപ്പിച്ചത്



Other News in this category



4malayalees Recommends