ഖത്തറിലുള്ള ഇന്ത്യക്കാരുടെ എണ്ണം 8.35 ലക്ഷം ; ഖത്തര്‍ ജനസംഖ്യയുടെ 30 ശതമാനത്തോളം ഇന്ത്യക്കാര്‍
ഖത്തറിലുള്ള ഇന്ത്യക്കാരുടെ എണ്ണം 8.35 ലക്ഷം. കഴിഞ്ഞ ദിവസം ഇന്ത്യന്‍ പാര്‍ലമെന്റില്‍ കേന്ദ്രമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് നല്‍കിയ മറുപടി അനുസരിച്ച് 8.35 ലക്ഷം ഇന്ത്യക്കാരാണ് ഖത്തറില്‍ ജീവിക്കുന്നത്. ഇത് ഖത്തര്‍ ജനസംഖ്യയുടെ ഏതാണ്ട് 30 ശതമാനത്തോളം വരും. ഖത്തര്‍ നാഷണല്‍ പ്ലാനിങ് കൗണ്‍സില്‍ കണക്കുകള്‍ പ്രകാരം 2024 ജൂണ്‍ മാസം വരെ സ്വദേശികളും വിദേശികളും ഉള്‍പ്പെടെ 28.57 ലക്ഷമാണ് ഖത്തറിലെ മൊത്തം ജന സംഖ്യ.
2022-23 വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ഖത്തറിലെ ഇന്ത്യന്‍ പ്രവാസികളുടെ എണ്ണം 7.45 ലക്ഷമായിരുന്നു. 2023-24 വര്‍ഷത്തോടെ ഇതു 8.35 ലക്ഷമായി ഉയര്‍ന്നു.