113 സ്വദേശികളെ നിയമിച്ചതായി വ്യാജ രേഖ; അബുദാബിയിലെ സ്വകാര്യ സ്ഥാപനത്തിന് ഒരു കോടി ദിര്‍ഹം പിഴ
രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളില്‍ സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള എമിറേറ്റൈസേഷന്‍ ചട്ടങ്ങള്‍ ലംഘിച്ചതിന് അബുദാബിയിലെ ഒരു സ്ഥാപനത്തിന് ഒരു കോടി ദിര്‍ഹം പിഴയിട്ട് കോടതി.
കമ്പനി എമിറേറ്റൈസേഷന്‍ നടപടി ക്രമങ്ങളില്‍ ഗുരുതരമായ വീഴ്ചകള്‍ വരുത്തിയതായി മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയത്തിന്റെ പരിശോധനകളില്‍ വ്യക്തായതിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി. സ്വകാര്യ മേഖലയിലെ ജോലിയില്‍ പൗരന്മാരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് എമിറേറ്റൈസേഷന്‍ നടപ്പിലാക്കുന്ന സ്ഥാപനങ്ങള്‍ക്ക് നഫീസ് പദ്ധതി പ്രകാരം നല്‍കുന്ന ആനുകൂല്യങ്ങളും ഇളവുകളും ഈ സ്ഥാപനം തെറ്റായ രീതിയില്‍ ഉപയോഗപ്പെടുത്തിയതായും അന്വേഷണത്തില്‍ വ്യക്തമായിരുന്നു.