വയനാടിനായി കൈകോര്‍ത്ത് നിഖില; രാത്രി വൈകിയും വളണ്ടിയറായി കളക്ഷന്‍ സെന്ററില്‍
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി നടി നിഖില വിമല്‍. ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ വയനാട്ടിലേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുന്ന തളിപ്പറമ്പ കളക്ഷന്‍ സെന്ററിലാണ് നിഖില വളണ്ടിയര്‍ പ്രവര്‍ത്തിക്കുന്നത്. രാത്രി ഏറെ വൈകിയിട്ടും മറ്റ് വളണ്ടിയര്‍മാര്‍ക്കൊപ്പം കലക്ഷന്‍ സെന്ററിലെ പ്രവര്‍ത്തനങ്ങളില്‍ നിഖില പങ്കാളിയായി.
സജീവമായി പ്രവര്‍ത്തിക്കുന്ന താരത്തിന്റെ വീഡിയോ ഡിവൈഎഫ്ഐ ഔദ്യോഗിക പേജില്‍ പങ്കുവച്ചു. നിഖിലയെ അഭിനന്ദിച്ചും പ്രശംസിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. പ്രാര്‍ഥനയിലും പോസ്റ്റിലും മാത്രം ഒതുങ്ങാതെ നേരിട്ടിറങ്ങി പ്രവര്‍ത്തിക്കാന്‍ നിഖില കാണിച്ച മനസ് കയ്യടി അര്‍ഹിക്കുന്നു എന്നിങ്ങനെയുള്ള കമന്റുകളാണ് എത്തുന്നത്.
മറ്റുള്ളവര്‍ക്ക് മാതൃകയാണ് നിഖിലയുടെ ഈ പ്രവര്‍ത്തികളെന്നും ചിലര്‍ കമന്റ് ചെയ്തു. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയാണ് നിഖില വിമല്‍. നിലപാടുകളും രാഷ്ട്രീയവും എന്നും തുറന്നു പറയുന്നതില്‍ മടി കാണിക്കാത്ത താരമാണ് നിഖില വിമല്‍.