യാത്രക്കാരനും ജീവനക്കാരിയും തമ്മിലുളള വാക്കേ?റ്റത്തെ തുടര്‍ന്ന് മൊറോക്കയില്‍ നിന്ന് മോണ്‍ട്രിയയിലേക്ക് പുറപ്പെടാനൊരുങ്ങിയ എയര്‍ കാനഡാ വിമാനം റദ്ദാക്കി. വെളളിയാഴ്ച പുലര്‍ച്ചയോടെയായിരുന്നു സംഭവം. വിമാനത്തില്‍ തണുപ്പ് അധികമായതിനെ തുടര്‍ന്ന് യാത്രക്കാരന്‍ ബ്ലാങ്കറ്റ് ആവശ്യപ്പെടുകയായിരുന്നു. ഇതുകേട്ട ജീവനക്കാരി പ്രകോപിതയാകുകയും വാക്കേറ്റം ഉണ്ടാകുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
ജീവനക്കാരി പൊലീസിനെ അറിയിക്കാന്‍ ആവശ്യപ്പെടുകയും യാത്രക്കാരനോട് വിമാനത്തില്‍ നിന്നിറങ്ങാന്‍ പറയുകയുമായിരുന്നു. യുവതി ഫ്രഞ്ച് ഭാഷയിലാണ് സംസാരിച്ചത്. മാന്യമായി പെരുമാറിയില്ലെങ്കില്‍ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് ജീവക്കാരി പറയുന്നുണ്ട്. ബ്ലാങ്കറ്റ് നല്‍കാന്‍ യുവതി വിസമ്മതിച്ചതോടെ യാത്രക്കാരന്‍ ക്യാപ്റ്റനെ വിളിക്കാന്‍ ആവശ്യപ്പെട്ടു. തന്റെ സഹപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്താന്‍ ആനുവദിക്കില്ലെന്നായിരുന്നു യുവതിയുടെ മറുപടി. ഇതോടെ യാത്രികനെ പിന്തുണച്ച് വിമാനത്തിലുള്ള സഹയാത്രികരും ഇറങ്ങിപോകുകയായിരുന്നു. ഇതാണ് വിമാനം റദ്ദാക്കാന്‍ കാരണമായത്.
സംഭവത്തില്‍ പ്രതികരണവുമായി എയര്‍ കാനഡയും രംഗത്തെത്തിയിട്ടുണ്ട്. അടിയന്തരമായി നടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. യാത്രക്കാരോട് ക്ഷമ ചോദിക്കുകയും നഷ്ടപരിഹാരം നല്‍കുമെന്നും അറിയിച്ചു. ഈ പ്രശ്‌നം ഗൗരവത്തോടെയാണ് എയര്‍ കാനഡ പരിഗണിച്ചിരിക്കുന്നത്. കൂടുതല്‍ പരിശോധന നടത്തിവരികയാണ്. കൃത്യമായ നടപടി സ്വീകരിക്കും. ബുദ്ധിമുട്ടിലായ യാത്രക്കാരോട് ക്ഷമ ചോദിക്കുന്നു, എയര്‍ കാനഡ പ്രതിനിധി അറിയിച്ചു.