ലോകത്തെ ഏറ്റവും സുരക്ഷിതമായ മൂന്ന് നഗരങ്ങളും ഗള്‍ഫ് മേഖലയില്‍
ലോകത്തെ ഏറ്റവും സുരക്ഷിതമായ മൂന്ന് നഗരങ്ങളും ഗള്‍ഫ് മേഖലയില്‍. ഖത്തര്‍ തലസ്ഥാനമായ ദോഹ, യുഎഇയിലെ അബുദാബി, അജ്മാന്‍ എന്നീ നഗരങ്ങളാണ് ആദ്യ സ്ഥാനങ്ങളില്‍ ഇടം പിടിച്ചത്.
ഓണ്‍ലൈന്‍ ഡാറ്റാബേസ് സ്ഥാപനമായ നംബയോ തയ്യാറാക്കിയ അര്‍ധ വാര്‍ഷിക ക്രൈം ഇന്‍ഡെക്‌സിലാണ് ജെസിസി നഗരങ്ങള്‍ മികച്ച പ്രകടനം കാഴ്ചവച്ചത്. പട്ടിക പ്രകാരം ഏറ്റവും കുറ്റകൃത്യങ്ങള്‍ കുറഞ്ഞ നഗരങ്ങളില്‍ ഒന്നാം സ്ഥാനത്ത് യുഎഇ നഗരമായ അബുദാബിയാണ്. രണ്ടാം സ്ഥാനത്ത് അജ്മാനുണ്ട്. മൂന്നാം സ്ഥാനത്തുള്ള ഖത്തര്‍ തലസ്ഥാനമായ ദോഹയുടെ ക്രൈം ഇന്‍ഡക്‌സ് 16.1 ആണ്. കവര്‍ച്ച, അക്രമം, പൊതു മുതല്‍ നശിപ്പിക്കല്‍ എന്നിവ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.