യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമല ഹാരിസിനെതിരെ വംശീയ പരാമര്‍ശവുമായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും മുന്‍ അമേരിക്കന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപ്.
ശരിക്കും കമലാഹാരിസ് കറുത്ത വര്‍ഗക്കാരിയാണോ, അതോ രാഷ്ട്രീയ സൗകര്യാര്‍ത്ഥം ഉപയോഗിക്കുകയാണോ എന്നായിരുന്നു ട്രംപ് ഒരഭിമുഖത്തില്‍ ചോദിച്ചത്.
'അവര്‍ എല്ലായ്പ്പോഴും ഇന്ത്യന്‍ പൈതൃകത്തിന്റെ ഭാഗമായിരുന്നു, ഇന്ത്യന്‍ പൈതൃകത്തെ പ്രോത്സാഹിപ്പിക്കുക മാത്രമാണ് എപ്പോഴും ചെയ്തിരുന്നത്. ഇപ്പോള്‍ അവര്‍ കറുത്തവര്‍ഗക്കാരി എന്ന് അറിയപ്പെടാന്‍ ആഗ്രഹിക്കുന്നു. അവര്‍ ഇന്ത്യക്കാരിയാണോ അതോ കറുത്തതാണോ?', യുഎസ് ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍ വൈസ് പ്രസിഡന്റായ കമല ഹാരിസിനെ കുറിച്ച് അദ്ദേഹം പറഞ്ഞു.
പ്രകോപനപരമാവും വ്യക്തിപരവുമായ ആക്രമണങ്ങളാണ് ട്രംപ് കമലയ്ക്കെതിരെ നടത്തിയത്. ട്രംപിന്റെ അഭിപ്രായങ്ങളോട് വൈറ്റ് ഹൗസ് പ്രതികരിച്ചു. 'അപമാനം' എന്നാണ് വൈറ്റ് ഹൗസ് പ്രതികരിച്ചത്.