കടയിലെ മുഴുവന്‍ വസ്ത്രങ്ങളുമായി കരിം ക്യാമ്പിലേക്ക്

കടയിലെ മുഴുവന്‍ വസ്ത്രങ്ങളുമായി കരിം ക്യാമ്പിലേക്ക്
വയനാട് ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സാന്ത്വനമാകുന്നുണ്ട് വിവിധ പ്രദേശങ്ങളില്‍ നിന്ന് എത്തുന്നവരുടെ സഹായ ഹസ്തങ്ങള്‍. അത്തരത്തില്‍ വയനാട്ടിലെ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വസ്ത്രം വേണമെന്ന അറിയിപ്പ് കേട്ടയുടന്‍ കരീം താക്കോലുമെടുത്ത് ഓടിയത് തന്റെ ടെക്‌സ്‌റ്റൈല്‍ കടയിലേക്കാണ്. കടയിലുണ്ടായിരുന്ന മുഴുവന്‍ റെഡിമെയ്ഡ് വസ്ത്രങ്ങളും വടകര പുതുപ്പണം സ്വദേശി കരീം നടക്കല്‍ വലിയ കവറുകളിലാക്കി മകന്റെ കയ്യിലയച്ചു കൊടുത്തു.

മകന്‍ മുഹമ്മദ് കലഫ് നേരെ വയനാട്ടിലേക്ക്. സ്വന്തം കടയിലുള്ള വസ്ത്രങ്ങള്‍ മാത്രമല്ല പുറമേ നിന്ന് മറ്റു തുണികളും കൂടി വാങ്ങിയാണ് കരീം കൊടുത്തയച്ചത്. ടെക്‌സ്‌റ്റൈല്‍ ഷോപ്പ് മുതലാളി മാത്രമല്ല, വടകര ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കൂടിയാണ് കരീം. പാലയാട് നട പുത്തന്‍നടയിലാണ് സഫു എന്ന പേരിട്ടിരിക്കുന്ന തന്റെ ടെക്സ്റ്റയില്‍സ്. കടയിലുണ്ടായിരുന്നു മുക്കാല്‍ ഭാഗം സ്റ്റോക്കുകളും അദ്ദേഹം വയനാട്ടിലേക്ക് കൊടുത്തുവിട്ടു.

മാക്സി, പര്‍ദ, അടിവസ്ത്രങ്ങള്‍, ലുങ്കി, മുണ്ട്, ജീന്‍സ്, ഉടുപ്പ്, ഷര്‍ട്ട്, തോര്‍ത്ത് എന്നിങ്ങിനെ അത്യാവശ്യം വേണ്ട തുണികളാണ് അധികവും. ബെഡ് ഷീറ്റ്, പുതപ്പ്, പായ തുടങ്ങിയവ പുറമേ നിന്ന് വാങ്ങിയതും. തുണികളും സാധനങ്ങളുമെല്ലാം വണ്ടിയിലാക്കി മുഹമ്മദ് കലഫ് മേപ്പാടിയിലെത്തി ദുരിതാശ്വാസക്യാമ്പ് അധികൃതരെ ഏല്‍പ്പിച്ചു.

Other News in this category



4malayalees Recommends