ആരാധകനെ തള്ളിമാറ്റി ചിരഞ്ജീവി, വീഡിയോ പുറത്ത്

ആരാധകനെ തള്ളിമാറ്റി ചിരഞ്ജീവി, വീഡിയോ പുറത്ത്
വിമാനത്താവളത്തില്‍ സെല്‍ഫി എടുക്കാനെത്തിയ ആരാധകനെ തള്ളിമാറ്റി തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവി. സംഭവത്തിന്റെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. നേരത്തെ തെലുങ്ക് താരം നാഗാര്‍ജുനയുടെ ആരാധകനെ തള്ളിമാറ്റുന്ന വീഡിയോ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ആരാധകനെ തള്ളിമാറ്റുന്ന ചിരഞ്ജീവിയുടെ വീഡിയോ വിവാദമായിരിക്കുന്നത്.

ചിരഞ്ജീവിയും ഭാര്യ സുരേഖയും സംഘവും എയര്‍പോര്‍ട്ട് ലിഫ്റ്റില്‍ നിന്ന് ഇറങ്ങുന്നതാണ് വീഡിയോയില്‍ കാണാനാവുക. ചിരഞ്ജീവി നടന്നു വരുന്നിനിടെ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ജീവനക്കാരന്‍ അദ്ദേഹത്തിനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ചതോടെ അയാളെ താരം ശക്തമായി തള്ളി മാറ്റുന്നതാണ് വീഡിയോയിലുള്ളത്.

ഈ വീഡിയോ വിവാദമായതോടെ മെഗാസ്റ്റാറിന്റെ ആരാധകര്‍ ചിരഞ്ജീവിയെ പിന്തുണച്ച് രംഗത്തെത്തുന്നുണ്ട്. പരുഷമായ കാര്യമാണ് നടന്നത്, പക്ഷേ ആളുകള്‍ക്ക് അവരുടേതായ സ്പേസ് അനുവദിക്കണം. അവരോടൊപ്പം ഒരു ഫോട്ടോ എടുക്കുന്നതിന് മുമ്പ് കുറഞ്ഞത് അവരോട് ചോദിക്കണം എന്നാണ് ഒരു ആരാധകന്‍ പറയുന്നത്.

അതേസമയം, ചിരഞ്ജീവി കുടുംബത്തോടൊപ്പം പാരീസില്‍ നടന്ന ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇവിടെ നിന്നുള്ള തിരിച്ചുവരവിലാണ് സംഭവം നടന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.



https://twitter.com/kill_billpanday/status/1818348916452073774


Other News in this category



4malayalees Recommends