ടൊറന്റോയില്‍ ഭീകരാക്രമണം നടത്താന്‍ ഒരുങ്ങി പിതാവും, മകനും പിടിയിലായി; ഇസ്ലാമിക് സ്‌റ്റേറ്റിനായി അക്രമം സംഘടിപ്പിക്കാനെത്തിയ പ്രതികളെ പൊക്കി കനേഡിയന്‍ പോലീസ്

ടൊറന്റോയില്‍ ഭീകരാക്രമണം നടത്താന്‍ ഒരുങ്ങി പിതാവും, മകനും പിടിയിലായി; ഇസ്ലാമിക് സ്‌റ്റേറ്റിനായി അക്രമം സംഘടിപ്പിക്കാനെത്തിയ പ്രതികളെ പൊക്കി കനേഡിയന്‍ പോലീസ്
ടൊറന്റോയില്‍ ഭീകരാക്രമണം നടത്താനെത്തിയ പദ്ധതി തകര്‍ത്ത് കനേഡിയന്‍ പോലീസ്. ഭീകരാക്രമണം ലക്ഷ്യമിട്ട് എത്തിയ ഒരു പിതാവിനെയും, മകനെയുമാണ് പോലീസ് പിടികൂടിയത്.

62-കാരന്‍ അഹ്മദ് എല്‍ഡിഡി, 26-കാരന്‍ മൊസ്തഫ എല്‍ഡിഡി എന്നിവരെയാണ് ടൊറന്റോയിലെ റിച്ച്മണ്ട് ഹില്‍ ഹോട്ടലില്‍ നിന്നും അറസ്റ്റ് ചെയ്തതെന്ന് റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് പറഞ്ഞു.

കാനഡയിലെ ഏറ്റവും വലിയ നഗരമായ ടൊറന്റോയില്‍ ഗുരുതരമായ അക്രമം സംഘടിപ്പിക്കുകയായിരുന്നു പിതാവിന്റെയും, മകന്റെയും ഉദ്ദേശം. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയുടെ നിര്‍ദ്ദേശത്തിലോ, ഇതില്‍ നിന്നും വാങ്ങിയോ ആണ് ഈ നീക്കമെന്ന് പോലീസ് പറയുന്നു.

ഇരുവര്‍ക്കും എതിരെ തീവ്രവാദ, ഗൂഢാലോചന കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. അക്രമം നടത്തുന്നതിന് അരികിലേക്ക് ഇവര്‍ എത്തിയിരുന്നതായി ആര്‍സിഎംപി അസിസ്റ്റന്റ് കമ്മീഷണര്‍ മാറ്റ് പെഗ്‌സ് പറഞ്ഞു. ഇരുവരും ടൊറന്റോയില്‍ താമസിക്കുന്നവരും, കനേഡിയന്‍ പൗരത്വം ഉള്ളവരുമാണ്.

Other News in this category



4malayalees Recommends