കേരളത്തില്‍ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ കേരളത്തിലുള്ള യുഎഇ പൗരന്മാരോട് ജാഗ്രത പാലിക്കണമെന്ന് ഇന്ത്യയിലെ യുഎഇ നയതന്ത്രകാര്യാലയം അറിയിച്ചു. താഴ്വാരങ്ങളും വെള്ളച്ചാട്ടങ്ങളും സന്ദര്‍ശിക്കാന്‍ കേരളത്തിലേക്ക് പോയ യുഎഇ പൗരന്മാര്‍ യാത്ര ഒഴിവാക്കണം. കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ ശക്തമാകും എന്ന മുന്നറിയിപ്പാണ് എത്തിയിരിക്കുന്നത്. കേരളത്തിലുള്ള യുഎഇ കോണ്‍സുലേറ്റ് ജനറല്‍ സമൂഹമാധ്യമത്തിലൂടെയാണ് പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
അധികൃതര്‍ നല്‍കുന്ന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണം. ദുബായില്‍ അവധിയാണ്. സ്‌കൂള്‍ വെക്കേഷന്‍ സമയമായതിനാല്‍ പൗരന്‍മാര്‍ എല്ലാവരും യാത്രയിലാണ്. ഉയര്‍ന്ന സ്ഥലങ്ങളും താഴ്വരകളും വെള്ളച്ചാട്ടങ്ങളും കാണാന്‍ വേണ്ടി ഈ സമയങ്ങളില്‍ പലരും യാത്ര പോകാറുണ്ട്. അത്തരത്തിലേക്ക് കേരളത്തിലേക്ക് യാത്രക്കായി എത്തിയവര്‍ ജാഗ്രത പാലിക്കണം എന്നാണ് അധികൃതര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.