ഖത്തറില്‍ ജൂണ്‍ ഒന്നിന് ആരംഭിച്ച ഗതാഗത നിയമലംഘന പിഴകളില്‍ 50 ശതമാനം ഇളവ് അനുവദിക്കുന്ന പദ്ധതി ഈ ഓഗസ്റ്റ് 31 ഓടെ അവസാനിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ഓര്‍മിപ്പിച്ചു. ഗള്‍ഫിലേക്കും ചുറ്റുപാടുകളിലേക്കും യാത്ര ചെയ്യുന്ന വിനോദസഞ്ചാരികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനനുസരിച്ച് ട്രാഫിക് ലംഘനങ്ങള്‍ സംബന്ധിച്ച പുതിയ നിയമങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കും ഒപ്പം മെയ് മാസത്തിലാണ് ട്രഹഫിക് പിഴകളില്‍ ഇളവ് അവതരിപ്പിച്ചത്.
താമസക്കാര്‍, സന്ദര്‍ശകര്‍, ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളിലെ പൗരന്മാര്‍ എന്നിവര്‍ക്കാണ് ഇളവിന് അര്‍ഹതയെന്ന് മന്ത്രാലയം അറിയിച്ചു. മൂന്ന് വര്‍ഷത്തില്‍ കൂടാത്ത കാലയളവിനുള്ളില്‍ ഉണ്ടായിട്ടുള്ള ഗ്രഫിക് ലംഘനങ്ങള്‍ക്കാണ് കിഴിവ് ബാധകം
അതേസമയം, 2024 സെപ്റ്റംബര്‍ 1 മുതല്‍, എല്ലാ പിഴകളും കുടിശ്ശികയുള്ള പേയ്മെന്റുകളും അടയ്ക്കുന്നത് വരെ, ഗതാഗത ലംഘനമുള്ള വ്യക്തികളെ ഏതെങ്കിലും അതിര്‍ത്തികളിലൂടെ ഖത്തറിന് പുറത്തേക്ക് യാത്ര ചെയ്യാന്‍ അനുവദിക്കി