വധശിക്ഷയ്ക്ക് തൊട്ടുമുന്‍പ് മകളുടെ കൊലയാളിക്ക് മാപ്പ് നല്‍കി പിതാവ്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കൊലപാതക കേസിലെ പ്രതി ഹുസൈന്‍ ഫര്‍ഹറയാണ് വീണ്ടും ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ശിക്ഷ നടപ്പിലാക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇബ്രാഹിം അല്‍ബക്രി തന്റെ മകളെ വെടിവെച്ച് കൊന്ന പ്രതിയ്ക്ക് മാപ്പ് നല്‍കിയത്. വധശിക്ഷയ്ക്ക് തൊട്ടുമുന്‍പ് മകളുടെ കൊലയാളിക്ക് മാപ്പ് നല്‍കുന്നതായി ഇബ്രാഹിം അല്‍ ബക്രി പ്രഖ്യാപിക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ ബലിപെരുന്നാള്‍ ദിനത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇബ്രാഹിം അല്‍ബക്രിയുടെ മകള്‍ ഹനീനെയെ പ്രതി ഹുസൈന്‍ ഹര്‍ഹറ വെടിവച്ചുകൊല്ലുകയായിരുന്നു. ഇതേ ആക്രമണത്തില്‍ ഇബ്രാഹിമിന്റെ മറ്റൊരു മകള്‍ റാവിയക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
അല്‍മന്‍സൂറ നഗരത്തിലെ അല്‍കുഥൈരി സ്ട്രീറ്റില്‍ ഇബ്രാഹിമിനൊപ്പം സഞ്ചരിക്കുകയായിരുന്നു മക്കളായ ഹനീനും റാവിയയും. യാത്രയില്‍ ഇബ്രാഹിം അല്‍ബക്രി ഓടിച്ച കാര്‍ അല്‍കുഥൈരി സ്ട്രീറ്റില്‍ പ്രതിയായ ഹുസൈന്‍ ഹര്‍ഹറ ഓടിച്ച കാറില്‍ ഇടിച്ചതാണ് വെടിവയ്പ്പിലും മരണത്തിലും കലാശിച്ചത്. പ്രകോപിതനായ ഹുസൈന്‍ ഹര്‍ഹറ തോക്ക് പുറത്തെടുത്ത് ഇബ്രാഹിം അല്‍ബക്രിയുടെ കാറിനു നേരെ നിറയൊഴിച്ചു. ഹനീന്‍ സംഭവസ്ഥലത്ത് മരിച്ചു. റാവിയക്ക് ഗുരുതരമായി പരുക്കേറ്റു.
വിചാരണകള്‍ക്കൊടുവില്‍ ഹുസൈന്‍ ഫര്‍ഹറക്ക് വധശിക്ഷ വിധിച്ചു. കോടതിയില്‍ സമര്‍പ്പിച്ച അപ്പീലുകളെല്ലാം തളളിയതോടെ ?ഓ?ഗസ്റ്റ് മൂന്നാം തീയതി ഹുസൈന്‍ ഫര്‍ഹറയുടെ ശിക്ഷ നടപ്പിലാക്കാന്‍ തീരുമാനിച്ചു. യെമനില്‍ വധശിക്ഷ നടപിലാക്കുന്നത് പ്രതികളെ വാള്‍ ഉപയോഗിച്ച് കൊലപ്പെടുത്തിയോ വെടിവച്ചോ ആണ്.