പ്രതികാരം ചെയ്യുമെന്ന് ഹമാസും ഇറാനും ; ഇസ്രയേലിലെ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി എംബസ്സി

പ്രതികാരം ചെയ്യുമെന്ന് ഹമാസും ഇറാനും ;  ഇസ്രയേലിലെ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി എംബസ്സി
മുന്‍നിര നേതാക്കളെ കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യുമെന്ന് ഹമാസും ഹിസ്ബുള്ളയും അറിയിച്ചതിന് പിന്നാലെ ഇസ്രയേലിലെ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി എംബസ്സി. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും സുരക്ഷിതമായ സ്ഥലങ്ങളില്‍ തങ്ങണമെന്നും ജാഗ്രത പാലിക്കണമെന്നും ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസ്സി നിര്‍ദേശം നല്‍കി. അടിയന്തര സാഹചര്യത്തില്‍ എംബസ്സിയിലെ ഹെല്‍പ്ലൈനുമായി ബന്ധപ്പെടാം. സമൂഹ മാധ്യമമായ എക്‌സിലൂടെയാണ് എംബസ്സി വിവരം പങ്കുവെച്ചത്.

'നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത് ഇസ്രയേലിലെ എല്ലാ ഇന്ത്യന്‍ പൗരന്മാരും ജാഗ്രത പാലിക്കാനും പ്രാദേശിക അധികാരികളുടെ ഉപദേശപ്രകാരം സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിക്കാനും നിര്‍ദ്ദേശിക്കുന്നു. ദയവായി ജാഗ്രത പാലിക്കുക, രാജ്യത്തിനുള്ളിലെ അനാവശ്യ യാത്രകള്‍ ഒഴിവാക്കുക, സുരക്ഷാ ഷെല്‍ട്ടറുകള്‍ക്ക് സമീപം തുടരുക. എംബസി സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയും നമ്മുടെ എല്ലാ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഇസ്രയേല്‍ അധികാരികളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്യുന്നുണ്ട്.' എംബസ്സി എക്സില്‍ പോസ്റ്റ് ചെയ്തു.

Other News in this category



4malayalees Recommends