'ആരോടും ജാതി ചോദിക്കാതെ ജാതി സെന്‍സസ് നടത്താന്‍ ആഗ്രഹിക്കുന്നവന്‍'; രാഹുലിനെ പരിഹസിച്ച് കങ്കണ
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. രാഹുല്‍ ഗാന്ധിയെ പരിഹസിച്ചുകൊണ്ടുള്ള ഒരു അപകീര്‍ത്തികരമായ ഇന്‍സ്റ്റാഗ്രാം സ്റ്റോറി ഷെയര്‍ ചെയ്തതിന് കടുത്ത വിമര്‍ഷനങ്ങളാണ് കങ്കണ നേരിട്ട് കൊണ്ടിരിക്കുന്നത്. രാഹുലിന്റെ മോര്‍ഫ് ചെയ്ത ചിത്രമാണ് കങ്കണ പങ്കിട്ടത്.
ചിത്രത്തില്‍ രാഹുലിന്റെ നെറ്റിയില്‍ മഞ്ഞള്‍ കുറി വരച്ചിട്ടുണ്ട്. തലയില്‍ ഒരു തൊപ്പിയും കഴുത്തില്‍ കുരിശ് മാലയും ധരിച്ചിട്ടുണ്ട്. ആരോടും ജാതി ചോദിക്കാതെ ജാതി സെന്‍സസ് നടത്താന്‍ ആഗ്രഹിക്കുന്നവന്‍ എന്ന ക്യാപഷനാണ് ചിത്രത്തിന് നല്‍കിയിക്കുന്നത്. രാഹുല്‍ ഗാന്ധി ജാതി സെന്‍സസിനെക്കുറിച്ച് പാര്‍ലമെന്റില്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു കൊണ്ട് അടുത്തിടെ കങ്കണ രംഗത്ത് എത്തിയിരുന്നു. ഇതിനെതിരെയും കടുത്ത വിമര്‍ശനങ്ങളാണ് കങ്കണ നേരിട്ടത്.