കളിക്കുന്നതിനിടെ മൂടിയില്ലാത്ത മാന്‍ഹോളിലേക്ക് വീണ് 4 വയസുകാരന് ദാരുണാന്ത്യം

കളിക്കുന്നതിനിടെ മൂടിയില്ലാത്ത മാന്‍ഹോളിലേക്ക് വീണ് 4 വയസുകാരന് ദാരുണാന്ത്യം
കളിക്കുന്നതിനിടെ നാല് വയസുകാരന്‍ മാന്‍ഹോളില്‍ വീണ് മരിച്ചു. മഹാരാഷ്ട്രയിലെ അഹ്‌മദ് നഗര്‍ ജില്ലയിലാണ് സംഭവം. മുകുന്ദ് നഗര്‍ സ്വദേശിയായ സമര്‍ ശൈഖ് (4) ആണ് മരിച്ചത്. ശരിയായ വിധത്തില്‍ അടപ്പ് കൊണ്ട് മൂടാത്ത മാന്‍ഹോളാണ് അപകടത്തിന് വഴിവെച്ചത്. ഞായറാഴ്ചയാണ് ദാരുണമായ സംഭവമുണ്ടായത്.

വീടിന് സമീപം കളിക്കുകയായിരുന്നു നാല് വയസുകാരനായ സമര്‍ ശൈഖ്. എന്നാല്‍ തിരികെ വരാന്‍ വൈകിയത് കാരണം വീട്ടുകാര്‍ അന്വേഷിക്കാന്‍ തുടങ്ങി. പ്രദേശം മുഴുവന്‍ തിരഞ്ഞെങ്കിലും കണ്ടെത്താന്‍ സാധിക്കാതെ വന്നപ്പോഴാണ് പരിസരത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചത്. ഇതിലാണ് കുട്ടി മാന്‍ഹോളിലേക്ക് വീഴുന്ന ദൃശ്യങ്ങളുള്ളത്. ഇത് കണ്ടയുടന്‍ ഓടിയെത്തി മാന്‍ഹോള്‍ പരിശോധിച്ചപ്പോള്‍ കുട്ടി അതിനകത്ത് വീണുകിടക്കുകയായിരുന്നു.

പുറത്തെടുത്തപ്പോഴേക്കും നാല് വയസുകാരന്റെ മരണം സംഭവിച്ചു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മാന്‍ഹോളിന്റെ മൂടി മാറ്റിയ ശേഷം താത്കാലികമായി അടച്ചുവെച്ചിരിക്കുകയായിരുന്നു. കുട്ടി മാന്‍ഹോളിന് മുകളിലൂടെ അപ്പുറത്തേക്ക് നടക്കാന്‍ ശ്രമിക്കവെ കാല്‍വഴുതി വീഴുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം.

Other News in this category



4malayalees Recommends