കുടുംബവിളക്ക്' സീരിയല്‍ അവസാനിക്കുമ്പോള്‍ വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവച്ച് നടി മീര വാസുദേവന്‍. തന്റെ ഭര്‍ത്താവ് വിപിനെയും നല്ല സുഹൃത്തുക്കളെയും ലഭിച്ചത് ഈ സീരിയല്‍ വഴിയാണ് എന്നു പറഞ്ഞു കൊണ്ടാണ് മീരയുടെ കുറിപ്പ്. സീരിയലില്‍ സുമിത്ര എന്ന കഥാപാത്രത്തെയാണ് മീര അവതരിപ്പിച്ചത്.
''ഒരു യാത്ര അവസാനിക്കുമ്പോള്‍, നമ്മള്‍ സുഹൃത്തുക്കളെ കൂടെ കൂട്ടുക. അവരെ നമ്മുടെ ഓര്‍മകളുടെ ശേഖരത്തിലേക്ക് ചേര്‍ത്ത് പിടിക്കുക. ഒരിക്കലും അവസാനിക്കില്ലെന്ന് തോന്നുന്ന സ്‌നേഹം ഉള്ളില്‍ നിറയുന്നത് കണ്ടെത്തുക. അങ്ങനെ കുടുംബവിളക്ക് എന്ന യാത്രയില്‍ എനിക്ക് നല്ല ഓര്‍മകള്‍ സമ്മാനിച്ച ചില നല്ല മനുഷ്യരെ കണ്ടെത്താനും സഹായിച്ചു.''
''എന്റെ ഭര്‍ത്താവും ഛായാഗ്രാഹകനുമായ വിപിന്‍ പുതിയങ്കം, ഞങ്ങളുടെ പ്രിയ യൂണിറ്റ് ടെക്‌നീഷ്യന്‍ സുഹൃത്തുക്കളും സഹോദരന്മാരെ പോലെയുള്ള കണ്ണ, വിനോദ് ഏട്ടന്‍, അനില്‍ ഏട്ടന്‍, അഭി, ദിലീപ്, ഷാജ, നിങ്ങളെ ഇനിയും കാണും.. എന്തൊരു മനോഹരമായ യാത്രയാണിത്'' എന്നാണ് മീര സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
ഭര്‍ത്താവ് വിപിനും കുടുംബവിളക്ക് പരമ്പരയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഒപ്പമുള്ള ചിത്രങ്ങളും മീര പങ്കുവച്ചിട്ടുണ്ട്