ബംഗ്ലാദേശ് കലാപത്തെത്തുടര്‍ന്ന് രാജിവച്ച് രാജ്യം വിട്ട പ്രധാനമന്ത്രി ഷെയഖ് ഹസീന ഇന്ത്യയിലുണ്ടെന്ന് സ്ഥിരീകരിച്ച് കേന്ദ്രം ; പിന്തുണ അറിയിച്ച് പ്രതിപക്ഷം

ബംഗ്ലാദേശ് കലാപത്തെത്തുടര്‍ന്ന് രാജിവച്ച് രാജ്യം വിട്ട പ്രധാനമന്ത്രി ഷെയഖ് ഹസീന ഇന്ത്യയിലുണ്ടെന്ന് സ്ഥിരീകരിച്ച് കേന്ദ്രം ; പിന്തുണ അറിയിച്ച് പ്രതിപക്ഷം
ബംഗ്ലാദേശ് കലാപത്തെത്തുടര്‍ന്ന് രാജിവച്ച് രാജ്യം വിട്ട പ്രധാനമന്ത്രി ഷെയഖ് ഹസീന ഇന്ത്യയില്‍ തന്നെയുണ്ടെന്ന് സ്ഥിരീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. സര്‍വ്വകക്ഷി യോഗത്തിലാണ് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ബംഗ്ലാദേശിലെ സ്ഥിതി കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിക്കുന്നു. യോഗത്തില്‍ പങ്കെടുത്ത രാഹുല്‍ ഗാന്ധിയും കെസി വേണുഗോപാലും കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ക്ക് പിന്തുണ അറിയിച്ചു.

ഇന്ത്യക്കാരുടെ സുക്ഷ ഉറപ്പാക്കണമെന്ന് യോഗത്തില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ബംഗ്ലാദേശിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതില്‍ യോഗത്തില്‍ ചര്‍ച്ച നടന്നു. പതിമൂവായിരത്തോളം പേര്‍ നിലവില്‍ ബംഗ്ലാദേശിലുണ്ട്. ബംഗ്ലാദേശില്‍ തിരഞ്ഞെടുപ്പ് മുതല്‍ തുടങ്ങിയ വിഷയങ്ങളാണെന്ന് സര്‍ക്കാര്‍ യോഗത്തില്‍ അറിയിച്ചു.

കലാപത്തില്‍ വിദേശ ഇടപെടലുണ്ടോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ചോദ്യത്തിനാണ് ജയശങ്കര്‍ ഈ ഉത്തരം നല്‍കിയത്. പ്രധാനമന്ത്രി യോഗത്തില്‍ പങ്കെടുത്തില്ല. ആഭ്യന്ത്രമന്ത്രി അമിത് ഷാ പങ്കെടുത്തു.

വിഷയത്തില്‍ ലോക്‌സഭയിലും രാജ്യസഭയിലും ചര്‍ച്ച ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് കോണ്‍ഗ്രസ് നോട്ടീസ് നല്‍കി. അതേസമയം ഷെയ്ഖ് ഹസീന ഇന്ത്യ വിട്ടെന്ന വാര്‍ത്തകളോട് പ്രതികരിച്ച കേന്ദ്രസര്‍ക്കാര്‍ അവര്‍ ഇന്ത്യയില്‍ തുടരുന്നതായി അറിയിച്ചു.

Other News in this category



4malayalees Recommends