വിക്രത്തിന്റെ വമ്പന്‍ മെയ്ക്കോവര്‍ കൊണ്ട് തന്നെ ചര്‍ച്ചയായ ചിത്രമാണ് 'തങ്കലാന്‍'. ഒരുപാട് തവണ റിലീസ് മാറ്റിവച്ച ചിത്രം ഓഗസ്റ്റ് 15ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രത്തില്‍ വിക്രമിന്റെ നായികയായി എത്തുന്നത് നടി പാര്‍വതി തിരുവോത്ത് ആണ്. പാര്‍വതിക്കൊപ്പം അഭിനയിച്ചതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് വിക്രം ഇപ്പോള്‍.
''പാര്‍വതിയ്ക്ക് ഒപ്പം അഭിനയിക്കണമെന്ന് ഒരുപാട് നാളായി ഞാന്‍ ആഗ്രഹിക്കുന്ന കാര്യമാണ്. തങ്കലാനിന്‍ ഒരുമിച്ച് വര്‍ക്ക് ചെയ്യാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട്. വേറെ പടം കമ്മിറ്റ് ചെയ്യാതെ ഈ സിനിമയിലേക്ക് പാര്‍വതി വന്നല്ലോ എന്ന് ഞാന്‍ എപ്പോഴും ചിന്തിക്കാറുണ്ട്.''
'സിനിമയില്‍ പറയുന്ന കാലത്ത് സ്ത്രീകള്‍ ജോലിയ്ക്ക് പോകും. അവര്‍ പോരിനും ഇറങ്ങാറുണ്ട്. അവരുടെ കൈകളും പുരുഷന്മാരുടേതിന് സമാനമായിരിക്കും. അത്തരത്തില്‍ ആണിനും പെണ്ണിനും സമത്വം ഉണ്ടായിരുന്ന കാലഘട്ടം. തങ്കലാനിലെ സ്ത്രീ കഥാപാത്രവും അങ്ങനെ തന്നെ ആയിരിക്കും.''
'പാ രഞ്ജിത്തിന്റെ എല്ലാ സിനിമകളിലെയും സ്ത്രീ കഥാപാത്രങ്ങള്‍ എപ്പോഴും ഏറെ വ്യത്യാസമുള്ളവരായിരിക്കും. ഇന്ത പടത്തിലും അപ്പടി താ ഇരുക്ക്. ഹീറോയ്ക്ക് ഒപ്പം നില്‍ക്കുന്ന കഥാപാത്രമാണ് പാര്‍വതിയുടേത്. ഇമോഷണല്‍ സീന്‍സ് ഉള്‍പ്പടെയുള്ളവയില്‍ മികച്ച പ്രകടനമാണ് പാര്‍വതി കാഴ്ചവച്ചത്.'
''അവര്‍ക്ക് ഒപ്പം സ്‌ക്രീന്‍ ഷെയര്‍ ചെയ്യാന്‍ സാധിച്ചതില്‍ ഞാന്‍ സന്തോഷവാനാണ്. ഒപ്പം നന്ദിയും അറിയിക്കുകയാണ്'' എന്നാണ് വിക്രം പറഞ്ഞത്. അതേസമയം, വിക്രമിനെയും പാര്‍വതിയെയും കൂടാതെ നടി മാളവിക മോഹനനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.