ഷെയ്ഖ് ഹസീനയുടെ വിസ റദ്ദാക്കി അമേരിക്ക ; ബംഗ്ലാദേശില്‍ നിന്ന് ഹസീനയെ പുറത്താക്കുന്നതില്‍ പങ്കുവഹിച്ചുവെന്ന് ആരോപണത്തിനിടെ നീക്കം

ഷെയ്ഖ് ഹസീനയുടെ വിസ റദ്ദാക്കി അമേരിക്ക ; ബംഗ്ലാദേശില്‍ നിന്ന് ഹസീനയെ പുറത്താക്കുന്നതില്‍ പങ്കുവഹിച്ചുവെന്ന് ആരോപണത്തിനിടെ നീക്കം
ബംഗ്ലാദേശ് പ്രധാനമന്ത്രി പദം രാജിവെച്ച് പലായനം ചെയ്ത ഷെയ്ഖ് ഹസീനയുടെ വിസ റദ്ദാക്കി അമേരിക്ക. യുകെയില്‍ അഭയം തേടുന്നതില്‍ അവ്യക്തത തുടരുന്നതിനിടെയാണ് ഷെയ്ഖ് ഹസീനയ്ക്ക് മറ്റൊരു തിരിച്ചടി കൂടി. അമേരിക്കയടക്കം വിവിധ രാജ്യങ്ങള്‍ ബംഗ്ലാദേശില്‍ നിന്ന് ഹസീനയെ പുറത്താക്കുന്നതില്‍ പങ്കുവഹിച്ചുവെന്ന് ആരോപണമുയരുന്നതിനിടെയാണ് ഈ നീക്കം.

ബംഗ്ലാദേശില്‍ നിന്ന് പലായനം ചെയ്ത് ഇന്ത്യയിലെത്തിയ ഹസീന നിലവില്‍ ഗാസിയാബാദിലെ ഹിന്‍ഡന്‍ വ്യോമതാവളത്തിലാണ്. യൂറോപ്പില്‍ അഭയം തേടാനായിരുന്നു ഹസീനയുടെ നീക്കം. എന്നാല്‍ ഹസീനയ്ക്ക് രാഷ്ട്രീയ അഭയം നല്‍കാന്‍ യുകെ തയ്യാറല്ലെന്നാണ് സൂചന. അഭയം ലഭിക്കുന്നതുവരെ ഹസീന ഹിന്‍ഡന്‍ വ്യോമതാവളത്തില്‍ തുടരും.

നിലവില്‍ ഗാസിയാബാദിലെ ഹിന്‍ഡണ്‍ വ്യോമതാവളത്തില്‍ കഴിയുന്ന ഹസീന സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളുടെ സഹായം തേടിയേക്കുമെന്നും സൂചനയുണ്ട്. സഹോദരി രെഹാനയ്ക്ക് ഒപ്പം തിങ്കളാഴ്ച വൈകുന്നേരമാണ് ഹസീന ഗാസിയാബാദിലെത്തിയത്. യുകെ പൗരത്വമുള്ള രെഹാനയുടെ മകള്‍ തുലിപ് സിദ്ദിഖ് അവിടെ ലേബര്‍ പാര്‍ട്ടി എംപിയാണ്. ബംഗ്ലാദേശിന്റെ സൈനികവിമാനത്തില്‍ ഇന്ത്യയിലെത്തിയ ഹസീനയ്ക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും നേരിട്ടെത്തി പൂര്‍ണ സുരക്ഷ വാഗ്ദാനം ചെയ്തിരുന്നു.

Other News in this category



4malayalees Recommends