ദര്‍ശന തിരുനാളിനായി ഒരുങ്ങി ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവക

ദര്‍ശന തിരുനാളിനായി ഒരുങ്ങി ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവക
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയിലെ ദര്‍ശനത്തിരുനാള്‍ ഓഗസ്റ്റ് 11 മുതല്‍ 19 വരെ ആഘോഷിക്കുന്നു. ഓഗസ്റ്റ് 11 ഞായറാഴ്ച്ച രാവിലെ പത്തുമണിക്കുള്ള ആഘോഷമായ കുര്‍ബ്ബാനയ്ക്ക് ശേഷം വികാരി ഫാ. സിജു മുടക്കോടില്‍ തിരുനാള്‍ കൊടിയേറ്റിന് കാര്‍മ്മികത്വം വഹിക്കും. ഇടവകയിലെ സെന്റ് ജൂഡ് കൂടാരയോഗമാണ് ഇത്തവണത്തെ തിരുനാളിന് പ്രസുദേന്തിമാരാകുന്നത്. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന തിരുനാളിന്റെ പ്രധാന ദിവസമായ ഓഗസ്റ്റ് 18 ന് നടത്തപ്പെടുന്ന റാസാ കുര്‍ബ്ബാനയ്ക്ക് മുഖ്യ കാര്‍മികത്വം വഹിക്കുന്നത് കോട്ടയം അതിരൂപതാംഗവും അള്‍ജീരിയയുടെയും ട്യുണീഷ്യയുടെയും വത്തിക്കാന്‍ സ്ഥാനപതിയായി സേവനം അനുഷ്ഠിക്കുന്ന ആര്‍ച്ച് ബിഷപ്പ് കുര്യന്‍ വയലുങ്കല്‍ പിതാവാണ്. ആര്‍ച്ച് ബിഷപ്പ് സ്ഥാനം ഏറ്റെടുത്തതിന് ശേഷം ആദ്യമായി ചിക്കാഗോയിലേക്ക് എത്തുന്ന വയലുങ്കല്‍ പിതാവ്, ശനിയാഴ്ചത്തെ കലാ സന്ധ്യ ഉദ്ഘാടനം ചെയ്യും.


ക്‌നാനായ റീജിയന്‍ ഡയറക്ടര്‍ റവ. മോണ്‍. തോമസ് മുളവനാല്‍, റവ. റെനി കട്ടേല്‍ (സെന്റ്. തെരേസാസ് ക്‌നാനായ ചുര്ച്ച് വികാര, റാന്നി), റവ. ഫാ. ജിതിന്‍ വല്ലാര്‍കാട്ടില്‍, റവ. ഫാ. ജെറി മാത്യു (സെന്റ് മേരീസ് മലങ്കര ഇടവക, ചിക്കാഗോ), റവ. ഫാ. ലിജോ കൊച്ചുപറമ്പില്‍ ( ക്രൈസ്ട് ദ കിങ്ങ് ക്‌നാനായ ഇടവക, ന്യൂ ജേഴ്സി), റവ. ഫാ. ബീബി തറയില്‍ ( സെന്റ് മേരീസ് ക്‌നാനായ ഇടവക റോക്ക്ലാന്‍ഡ് , ന്യൂയോര്‍ക്ക്), റവ. മോണ്‍ . തോമസ് കടുകപ്പള്ളില്‍ ( കത്തീഡ്രല്‍ ഇടവക ചിക്കാഗോ), റവ. ഫാ. ബിന്‍സ് ചേത്തലില്‍ ( സേക്രഡ് ഹാര്‍ട്ട് ക്‌നാനായ ഇടവക, ചിക്കാഗോ), റവ. ഫാ. ബോബന്‍ വട്ടംപുറത്ത് ( സെന്റ് ആന്റണീസ് ക്‌നാനായ ഇടവക, സാന്‍ അന്റാണിയോ), റവ. ഫാ. ജോഷി വലിയവീട്ടില്‍ ( സെന്റ് മേരീസ് ക്‌നാനായ ഇടവക, ഹൂസ്റ്റണ്‍) എന്നിവര്‍ വിവിധ ദിവസങ്ങളിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം വഹിക്കും. ജോജോ ഇടക്കരയുടെ നേതൃത്വത്തിലുള്ള തിരുനാള്‍ കമ്മറ്റിയാണ് സിസ്റ്റര്‍. സില്‍വേരിയസ്, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയില്‍, ലൂക്കോസ് പൂഴിക്കുന്നേല്‍ ജോര്‍ജ് മറ്റത്തിപ്പറമ്പില്‍, നിബിന്‍ വെട്ടിക്കാട്ടില്‍ , അക്കൗണ്ടന്റ് ജെയിംസ് മന്നാകുളത്തില്‍, സെക്രട്ടറി സണ്ണി മേലേടം പിആര്‍ഒ അനില്‍ മറ്റത്തിക്കുന്നേല്‍ എന്നിവരോടൊപ്പം തിരുനാളിന് നേതൃത്വം നല്‍കുന്നത്. ഓഗസ്റ്റ് 16 വെള്ളിയാഴ്ചത്തെ കൂടാര കലാസന്ധ്യക്ക് സിബി കൈതക്കത്തൊട്ടിയിലും, ഓഗസ്റ്റ് 17 ശനിയാഴ്ചത്തെ കലാസന്ധ്യക്ക് പ്രതിഭാ തച്ചേട്ട്, മന്നു തിരുനെല്ലിപ്പറമ്പില്‍ എന്നിവരും നേതൃത്വം നല്‍കും.


മറ്റൊരു തിരുനാള്‍ കൂടി ആഗതമായിരിക്കുന്ന ഈ അവസരത്തില്‍, നാളിതുവരെയും ദീര്‍ഘവീക്ഷണത്തോടെ ഇടവകയെ നയിച്ച മുന്‍ വികാരിമാരായിരുന്ന റവ. ഫാ. എബ്രഹാം മുത്തോലത്ത്, റവ. ഫാ. തോമസ് മുളവനാല്‍, അസി. വികാരിമാര്‍, കൈക്കാരന്‍മാര്‍ എന്നിവരെ നന്ദിയോടെ സ്മരിക്കുന്നതിനോടൊപ്പം വിശ്വാസ തീഷ്ണതയിലും സമുദായ സ്‌നേഹത്തിലും വളരുന്ന ഒരു സമൂഹത്തെ കെട്ടിപ്പടുക്കുവാന്‍ ശക്തമായ പിന്തുണയും പ്രചോദനവും നല്‍കികൊണ്ടിരിക്കുന്ന കോട്ടയം അതിരൂപതയുടെയും ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെയും അഭി. പിതാക്കന്മാരെയും നന്ദിയോടെ ഓര്‍ക്കുന്നതായി ഇടവകവികാരി റവ. ഫാ. സിജു മുടക്കോടില്‍ അറിയിച്ചു. പരിശുദ്ധ പിതാവിന്റെ നൂണ്‍ഷ്യോയായി മെത്രാപ്പോലീത്താസ്ഥാനം ഏറ്റെടുത്തതിന് ശേഷം അഭി. കുര്യന്‍ വയലുങ്കല്‍ പിതാവ് ആദ്യമായി ചിക്കാഗോയിലേക്ക് പരിശുദ്ധ ദൈവമാതാവിന്റെ ദര്ശനത്തിരുനാളില്‍ മുഖ്യകാര്‍മ്മികനായി എത്തുന്നു എന്നത് ഈ ഇടവക ജനത്തെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷം പകരുന്ന കാര്യമാണ് എന്നും, പരിശുദ്ധ ദൈവമാതാവിന്റെ സ്വര്‍ഗാരോപണത്തിരുനാള്‍ ദര്‍ശനത്തിരുനാളായി തുടര്‍ച്ചയായ പതിനാലാം വര്‍ഷവും ആഘോഷിക്കുമ്പോള്‍, ഈ തിരുനാളില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍, പ്രസുദേന്തിമാരായ സെന്റ് ജൂഡ് കൂടാരയോഗ അംഗങ്ങളോടും, കൈക്കാരന്‍മാരോടും , പാരിഷ് കൗണ്‍സില്‍ അംഗങ്ങളോടും കൂടാര യോഗങ്ങളോടും വിവിധ തിരുനാള്‍ കമ്മറ്റികളോടും കൂടി ഏവരെയും ക്ഷണിക്കുന്നതായി, വികാരി റവ. ഫാ. സിജു മുടക്കോടില്‍ അറിയിച്ചു.



Other News in this category



4malayalees Recommends