ജോലിയില്‍ കയറിയ അന്നു തന്നെ പുറത്താക്കി, യുവതിക്ക് ഒരു ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം

ജോലിയില്‍ കയറിയ അന്നു തന്നെ പുറത്താക്കി, യുവതിക്ക് ഒരു ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം
ജോലിയില്‍ പ്രവേശിച്ച ദിവസം തന്നെ ജീവനക്കാരിയെ പുറത്താക്കിയ കമ്പനിക്കെതിരെ ഒരു ലക്ഷം നഷ്ടപരിഹാരത്തിന് വിധിച്ച് അബുദബി ഫാമിലി, സിവില്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ക്ലെയിം കോടതി.

31000 ദിര്‍ഹം വാഗ്ദാനം ചെയ്തതിനെ തുടര്‍ന്ന് യുവതി ആദ്യ കമ്പനിയില്‍ നിന്ന് ജോലി രാജിവയ്ക്കുകയായിരുന്നു. പുതിയ കമ്പനി നല്‍കിയ ഓഫര്‍ ലെറ്റര്‍ പ്രകാരം ഓഗസ്റ്റ് ഒന്നിന് ജോലിയില്‍ പ്രവേശിക്കാനായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ ജോലിയില്‍ പ്രവേശിച്ച ആദ്യ ദിനത്തില്‍ തന്നെ വിശദീകരണം കാണിക്കാതെ കമ്പനി ജീവനക്കാരിയെ പുറത്താക്കി.

ഇതു ചോദ്യം ചെയ്തു നല്‍കിയ ഹര്‍ജിയിലാണ് യുവതിക്ക് ഒരു ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചത്. കമ്പനിയുടെ നടപടികള്‍ കരാര്‍ ലംഘനമാണെന്നും ജോലി നഷ്ടപ്പെട്ടതിലൂടെ ഉപജീവനമാര്‍ഗം ഇല്ലാതായെന്നും പരാതിക്കാരി കോടതിയെ ബോധിപ്പിച്ചു.

Other News in this category



4malayalees Recommends