ഖത്തറില്‍ പുതിയ ഭക്ഷ്യസുരക്ഷാ നയം ഉടന്‍ പ്രഖ്യാപിക്കും
ഖത്തറില്‍ പുതിയ ഭക്ഷ്യസുരക്ഷാ നയം ഉടന്‍ പ്രഖ്യാപിക്കും. ഖത്തര്‍ മുനിസിപ്പാലിറ്റി മന്ത്രാലയത്തിന് കീഴിലുള്ള ഭക്ഷ്യ സുരക്ഷാ വിഭാഗമാണ് പദ്ധതി നടപ്പാക്കുന്നത്. 2024 മുതല്‍ 2030 വരെയുള്ള ഏഴ് വര്‍ഷക്കാലത്തേയ്ക്കാണ് രണ്ടാംഘട്ട ഭക്ഷ്യസുരക്ഷാ നയം പ്രഖ്യാപിക്കുന്നത്.
പരിസ്ഥിതി സൗഹൃദവും കൂടുതല്‍ ഉത്പാദന ക്ഷമതയും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുകയാണ് പുതിയ നയത്തിന്റെ ലക്ഷ്യം. രാജ്യത്തിന് ആവശ്യമായ പച്ചക്കറി ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തത, ഭൂമി, ഭൂഗര്‍ഭ ജലം തുടങ്ങിയ പ്രകൃതി വിഭവങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തല്‍, എന്നിവയ്ക്കാണ് നയത്തില്‍ പ്രാധാന്യം നല്‍കുന്നത്. 2018 മുതല്‍ 2023 വരെയുള്ള ആദ്യഘട്ട ഭക്ഷ്യ സുരക്ഷാ പദ്ധതി വന്‍ വിജയമായിരുന്നു. ഭക്ഷ്യ സുരക്ഷയില്‍ അറബ് ലോകത്ത് ഒന്നാമത് എത്താനും ആഗോള തലത്തില്‍ 24ാം റാങ്കില്‍ എത്താനും ഖത്തറിന് ഇതുവഴി സാധിച്ചു.