പലിശ നിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് വളരെ വൈകുന്നതായി സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. പലിശ ഉടന്‍ കുറയുമെന്ന സൂചന റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഇതുവരെ അറിയിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം പലിശ നിരക്ക് അതേ നിലയില്‍ തന്നെ തുടരുമെന്നാണ് ആര്‍ബിഎ വ്യക്തമാക്കിയത്. കുറഞ്ഞത് ആറുമാസമെങ്കിലും പലിശ നിരക്ക് കുറയാനായി കാത്തിരിക്കേണ്ടിവരുമെന്നാണ് ആര്‍ബി എ ഗവര്‍ണര്‍ നല്‍കുന്ന സൂചന
ഇന്നലെ ബോര്‍ഡ് യോഗത്തിന് ശേഷം ആര്‍ബിഎ പലിശ 4.35 ശതമാനത്തില്‍ തന്നെ തുടരുമെന്നാണ് റിസര്‍വ് ബാങ്ക് അറിയിച്ചത്. ഈ വര്‍ഷം അവസാനത്തോടെ പലിശ നിരക്ക് കുറയുമെന്ന പ്രവചിച്ചു നടത്തിയ ഒരേ ഒരു ബാങ്ക് കോമ്മണ്‍വെല്‍ത്താണ്.
അടുത്തവര്‍ഷം ഫെബ്രുവരിയില്‍ പലിശ നിരക്ക് കുറയുമെന്ന് എ എന്‍ ഇസഡ് ബാങ്കും അടുത്ത വര്‍ഷം മേയില്‍ പലിശ നിരക്ക് കുറയുമെന്ന് നാബും പ്രവചിക്കുന്നു.
കഴിഞ്ഞ ദിവസത്തെ തീരുമാനത്തിന് പിന്നാലെ പലിശ നിരക്കു സംബന്ധിച്ചുള്ള ആര്‍ബിഎ തീരുമാനത്തില്‍ ആശങ്കയുള്ളതായി അധികൃതര്‍ പറയുന്നു.