70 വയസ്സിനു മുകളിലുള്ള ഡോക്ടര്‍മാരുടെ ആരോഗ്യ നില പരിശോധിക്കാന്‍ നിര്‍ദ്ദേശം. പ്രായം കൂടുന്നതോടെ ഡോക്ടര്‍മാര്‍ക്കെതിരെ പരാതി ഉയരുന്നുവെന്ന കണക്ക് പുറത്തുവന്നതിന് പിന്നാലെയാണിത്.
ഇതിന്റെ ഭാഗമായി ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്നവരുടേയും രോഗികളുടേയും അഭിപ്രായ സര്‍വ്വേ നടത്തും.
പ്രായമായ ഡോക്ടര്‍മാര്‍ സുരക്ഷിതമായി ജോലി ചെയ്യുന്നുവെന്ന് ഉറപ്പാക്കാനാകും. ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് നടപടിയെടുക്കുന്നത് രോഗികള്‍ക്ക് ദോഷം വരുന്നത് തടയാനാകുമെന്ന് മെഡിക്കല്‍ ബോര്‍ഡ് ഓഫ് ഓസ്‌ട്രേലിയ അറിയിച്ചു.
ആരോഗ്യ മേഖലയിലെ മെച്ചപ്പെട്ട സേവനം ഉറപ്പാക്കാനാണ് പുതിയ തീരുമാനം.