പന്ത്രണ്ടുകാരനെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കണ്ണൂര്‍ സിറ്റി ടെലികമ്യൂണിക്കേഷനിലെ സീനിയര്‍ പൊലീസ് ഓഫീസര്‍ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി അബ്ദുള്‍ റസാഖ് (46) ആണ് അറസ്റ്റിലായത്. പന്ത്രണ്ടുകാരനെ കാറില്‍ പലയിടങ്ങളില്‍ കറങ്ങിയും ക്വാട്ടേഴ്സിലെത്തിച്ചുമാണ് പീഡനം.
ശിക്ഷാനടപടികളുടെ ഭാഗമായി കണ്ണൂരിലേക്ക് സ്ഥലം മാറിയെത്തിയ റസാഖ് ചാലാടുള്ള വാടക ക്വാട്ടേഴ്സില്‍ താമസിക്കുമ്പോള്‍ മെയ് മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം.
നിയമപരമായി വിവാഹം ചെയ്യാതെ പീഡിപ്പിച്ചെന്ന് രണ്ടാം ഭാര്യ നല്‍കിയ പരാതിയില്‍ ഇയാള്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. ഇതേ തുടര്‍ന്ന് സസ്പെന്‍ഷനിലാണ്.