വര്‍ഷത്തില്‍ ആദ്യ പകുതിയില്‍ 4.9 കോടി പേര്‍ക്ക് സുഖ യാത്ര ഒരുക്കി ദുബായ് രാജ്യാന്തര വിമാനത്താവളം. വിനോദ സഞ്ചാരികള്‍, പ്രദേശികള്‍, സ്വദേശികള്‍ അടക്കമുള്ള യാത്രക്കാരുടെ എണ്ണത്തില്‍ എട്ടു ശതമാനത്തിന്റെ വളര്‍ച്ചയുണ്ട്.
മൊത്തം യാത്രക്കാരില്‍ ഏറ്റവും അധികം പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരായിരുന്നു. ചൈനയില്‍ നിന്നുള്ളവരുടെ എണ്ണത്തിലും വര്‍ദ്ധനയുണ്ടായി. വര്‍ഷം പൂര്‍ത്തിയാകുമ്പോഴേക്കും 9.18 കോടി യാത്രക്കാര്‍ ദുബായ് വിമാനത്താവളത്തിലൂടെ കടന്നുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയില്‍ നിന്ന് മാത്രം 61 ലക്ഷം പേര്‍ ദുബായ് വിമാനത്താവളത്തില്‍ വന്നുപോയി.