ഓസ്‌ട്രേലിയയിലെ ചൈല്‍ഡ് കെയര്‍ ജീവനക്കാര്‍ക്ക് ആശ്വാസമായി 15 ശതമാനം ശമ്പള വര്‍ദ്ധനവ് പ്രഖ്യാപിച്ചു. ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാനും മേഖലയിലെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുമാണ് നടപടിയെന്ന് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് പറഞ്ഞു.
ഈ വര്‍ഷം ഡിസംബര്‍ മുതല്‍ വര്‍ദ്ധനവ് നടപ്പാക്കാന്‍ തുടങ്ങും. രണ്ടു വര്‍ഷ കാലയളവില്‍ ഘട്ടം ഘട്ടമായിട്ടാണ് വര്‍ദ്ധനവ് നടപ്പാക്കുക. പദ്ധതിയുടെ ഭാഗമാകണമെങ്കില്‍ ചൈല്‍ഡ് കെയര്‍ സെന്ററുകള്‍ ഫീസ് വര്‍ദ്ധനവില്‍ പരിധി വരുത്തണമെന്ന ധാരണ അംഗീകരിക്കണം.
പദ്ധതിക്കായി സര്‍ക്കാര്‍ 3.6 ബില്യണ്‍ ഡോളറാണ് ചിലവിടുക.
ചൈല്‍ഡ് കെയര്‍ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാന്‍ പുതിയ പ്രഖ്യാപനം ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.