മുന്‍ ക്വാണ്ടസ് സിഇഒ അലന്‍ ജോയ്‌സിന്റെ ബോണസ് തുക വെട്ടികുറയ്ക്കും .23 മില്യണ്‍ വരുന്ന ബോണസില്‍ നിന്ന് ഒമ്പതര മില്യണ്‍ ഡോളര്‍ വെട്ടിക്കുറയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.
അലന്‍ ജോയ്‌സ് മേധാവിയായിരിക്കുമ്പോള്‍ കോവിഡ് കാലത്ത് ഗ്രൗണ്ട് സ്റ്റാഫിനെ നിയമവിരുദ്ധമായി പിരിച്ചുവിട്ട കേസ് കോടതിയില്‍ പരാജയപ്പെട്ടിരുന്നു. പിന്നാലെയാണ് ക്വാണ്ടസ് നടപടി.
കോവിഡ് കാലത്തെ നടപടികള്‍ പലതും വിമാന കമ്പനിയുടെ പ്രതിഛായയെ ബാധിച്ചതായി കമ്പനി ചൂണ്ടിക്കാട്ടി. ഇതിന് പുറമേ ഉപഭോക്താക്കള്‍ക്കുള്ള സേവനങ്ങളിലും വീഴ്ച സംഭവിച്ചതായി കണ്ടെത്തി. ഇതിനെ തുടര്‍ന്നാണ് മുന്‍ ക്വാണ്ടസ് സിഇഒയുടെ ബോണസ് വെട്ടികുറക്കാന്‍ തീരുമാനിച്ചത്.
2008-ല്‍ എയര്‍ലൈനിന്റെ ചീഫ് എക്സിക്യൂട്ടീവായി ചുമതലയേറ്റ ജോയ്സ് നവംബറില്‍ സ്ഥാനമൊഴിയാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും ഇത് സെപ്തംബറിലേക്ക് നീട്ടി.കസ്റ്റമറുടെ കോവിഡ് കാലത്തുള്ള അതൃപ്തി ഇദ്ദേഹത്തിന് തിരിച്ചടിയായി. കോടതിയിലും സ്റ്റാഫിനെ പിരിച്ചുവിട്ടതില്‍ വിമര്‍ശനമേറ്റുവാങ്ങിയിരുന്നു. ഇപ്പോള്‍ കമ്പനിയുടെ പേരിനെ ബാധിച്ചതിനാലാണ് നടപടി.