വിക്ടോറിയയില്‍ ആശുപത്രി സേവനം മെച്ചപ്പെടുത്താന്‍ 1.5 ബില്യണ്‍ ഡോളര്‍ സഹായ ധനം പ്രഖ്യാപിച്ചു. സംസ്ഥാന ആശുപത്രി സേവനം മെച്ചപ്പെടുത്താനായി വിദഗ്ധ സമിതി മുന്നോട്ടുവച്ച 27 നിര്‍ദ്ദേശങ്ങളില്‍ 26 എണ്ണം അംഗീകരിക്കുന്നതായി പ്രീമിയര്‍ ജസീന്ത അലന്‍ പറഞ്ഞു.
സംസ്ഥാനത്തെ 76 ആരോഗ്യ കേന്ദ്രങ്ങള്‍ 11 ശൃംഖലകള്‍ക്ക് കീഴിലായി ചുരുക്കാനുള്ള നിര്‍ദ്ദേശം പ്രീമിയര്‍ തള്ളികളഞ്ഞു. ജീവനക്കാര്‍ക്കും രോഗികള്‍ക്കും ഇതു ഗുണം ചെയ്യില്ലെന്ന് ജസീന്ത അലന്‍ പറഞ്ഞു.
പുതിയായി പ്രഖ്യാപിച്ച പണം മേഖലയില്‍ വലിയ ഗുണം ചെയ്യുമെന്നും പ്രീമിയര്‍ വ്യക്തമാക്കി.