മുഖം മസാജ് ചെയ്യാന്‍ തുപ്പല്, അറിയാതെ ഉപഭോക്താവ്; ബാര്‍ബര്‍ അറസ്റ്റിലായി
ബാര്‍ബര്‍ ഷോപ്പില്‍ എത്തിയ ഉപഭോക്താവിന്റെ മുഖം മസാജ് ചെയ്യുന്നതിനിടെ കൈകളിലേക്ക് തുപ്പുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ കടയുടമ അറസ്റ്റില്‍.
സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയില്‍ ബാര്‍ബര്‍ കനൂജ് സ്വദേശി യൂസഫ് കണ്ണുകള്‍ അടച്ചിരിക്കുന്ന ഒരു ഉപഭോക്താവിന്റെ മുഖത്ത് ക്രീം പുരട്ടുന്നുണ്ട്. അതിനിടെ ഒന്നിലേറെ തവണ തന്റെ കൈയില്‍ തുപ്പുന്ന യൂസഫ് അതും ഉപഭോക്താവിന്റെ മുഖത്ത് മസാജ് ചെയ്യുന്നത് കാണാം. ഇതിനിടെ ഇയാള്‍ ക്യാമറയിലേക്ക് നോക്കുകയും ചെയ്യുന്നുണ്ട്. ഒടുവില്‍ ഇതൊന്നും അറിയാതെ കണ്ണ് തുറക്കുന്ന ഉപഭോക്താവ് ചിരിക്കുന്നുമുണ്ട്. വീഡിയോ യൂസഫ് തന്നെയാണ് ചിത്രീകരിച്ചത്.
രണ്ടാഴ്ച് മുമ്പാണ് സംഭവം നടന്നതെങ്കിലും വീഡിയോ പുറത്തുവന്നതോടെയാണ് പൊലീസ് നടപടിയെടുത്തത്. ഇതിനിടെ ഇയാളുടെ ബാര്‍ബര്‍ ഷോപ്പ് അനിധികൃത കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് കാണിച്ച് അധികൃതര്‍ ഇടിച്ചുനിരത്തി. ഇതാദ്യമായല്ല ഇത്തരമൊരു സംഭവം പുറത്തുവരുന്നത്. ജൂണില്‍ ലഖ്നൗവിലെ ഒരു സലൂണില്‍ വെച്ച് ഉപഭോക്താവിന്റെ മുഖത്ത് തുപ്പുന്നത് സിസിടിവിയില്‍ പതിഞ്ഞതിനെത്തുടര്‍ന്ന് ബാര്‍ബര്‍ അറസ്റ്റിലായിരുന്നു .