'ഫ്യൂസ് ഊരരുത്, ഞങ്ങള്‍ സ്‌കൂളില്‍ പോവുകയാണ് സാര്‍'; കണ്ണുനനയിപ്പിക്കുന്ന കുറിപ്പുമായി കുട്ടികള്‍; വിദ്യാഭ്യാസ ചെലവും വൈദ്യുത ചാര്‍ജും ഏറ്റെടുത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍

'ഫ്യൂസ് ഊരരുത്, ഞങ്ങള്‍ സ്‌കൂളില്‍ പോവുകയാണ് സാര്‍'; കണ്ണുനനയിപ്പിക്കുന്ന കുറിപ്പുമായി കുട്ടികള്‍; വിദ്യാഭ്യാസ ചെലവും വൈദ്യുത ചാര്‍ജും ഏറ്റെടുത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍
'ഫ്യൂസ് ഊരരുത്, പൈസ ഇവിടെ വെച്ചിട്ടുണ്ട് ഞങ്ങള്‍ സ്‌കൂളില്‍ പോവുകയാണ് സാര്‍.'' കുടിശിക ഉള്ളതുകൊണ്ട് വൈദ്യുതി ബന്ധം വിച്ഛേദിക്കാന്‍ പത്തനംതിട്ട കോഴഞ്ചേരിയിലെ വീട്ടിലെത്തിയ കെഎസ്ഇബി ജീവനക്കാരുടെ കണ്ണുനനയിച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉള്ളതുകൊണ്ട് തന്നെ ഈ വീട്ടില്‍ ഇടയ്ക്ക് വൈദ്യുതി ബന്ധം വിച്ഛേദിക്കേണ്ടി വന്നിട്ടുണ്ടെന്നും, ഇന്ന് ചെന്നപ്പോഴാണ് ഇത്തരമൊരു കുറിപ്പും അതിന്റെ പുറകില്‍ വൈദ്യുത കുടിശ്ശികയായ 461 രൂപയും വെച്ചിരിക്കുന്നത് കണ്ടതെന്നും ലൈന്‍മാന്‍ ബിനീഷ് പറയുന്നു.

ഫ്യൂസ് ഊരുന്നതുകൊണ്ട് കൊണ്ട് തന്നെ ഏഴാം ക്ലാസിലും പ്ലസ് വണ്ണിലും പഠിക്കുന്ന പെണ്‍കുഞ്ഞുങ്ങള്‍ക്ക് പലപ്പോഴും ഇരുട്ടത്ത് ഇരുന്ന് പഠിക്കേണ്ടി വന്നിട്ടുണ്ടെന്നും, ഏറെ വേദനയോടെയാണ് ഇവിടുത്തെ വൈദ്യുതി പലപ്പോഴും വിച്ഛേദിച്ചിരുന്നതെന്നും ലൈന്‍മാന്‍ മാധ്യമങ്ങളോട് പറയുന്നു.

വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ കുഞ്ഞുങ്ങളുടെ അഞ്ച് വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ ചിലവും, രണ്ട് വര്‍ഷത്തേക്കുള്ള വൈദ്യുത ചാര്‍ജും ഏറ്റെടുത്തിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ്. രാഹുല്‍ മാങ്കൂട്ടത്തിലാണ് സോഷ്യല്‍ മീഡിയയിലൂടെ ഈ വിവരം അറിയിച്ചത്. വാര്‍ത്ത കണ്ടതിന് പിന്നാലെ റിപ്പോര്‍ട്ടറെ വിളിച്ച് കുഞ്ഞുങ്ങളുടെ അച്ഛനോട് സംസാരിച്ചിരുന്നുവെന്നും, വൈദ്യുത ചാര്‍ജും വിദ്യാഭ്യാസ ചെലവും ഏറ്റെടുക്കുന്നുമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ കുറിച്ചത്.

നിരവധി പേരാണ് കുഞ്ഞുങ്ങളുടെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ടിരിക്കുന്നത്.

Other News in this category



4malayalees Recommends