ജോലി നിര്‍ത്തിയിട്ടും കമ്പനി സിം ഉപയോഗിച്ചു ; അബുദാബിയില്‍ സ്ത്രീക്ക് 1.18 ലക്ഷം ദിര്‍ഹം പിഴ
സിം കാര്‍ഡ് മോഷ്ടിച്ച് നാലു വര്‍ഷത്തോളം ഉപയോഗിച്ച സ്ത്രീക്ക് അബുദാബി ഫാമിലി സിവില്‍ അഡ്മിനിസ്‌ട്രേറ്റീവ് ക്ലെയിംസ് കോടതി. 1.18 ലക്ഷം ദിര്‍ഹം പിഴ ചുമത്തി. പ്രതിയായ സ്ത്രീ കമ്പനിയില്‍ ജോലി ചെയ്തിരുന്നപ്പോള്‍ തൊഴിലുടമ നല്‍കിയതാണ് ഫോണും സിം കാര്‍ഡും. ജോലി അവസാനിച്ചപ്പോള്‍ ഇവ തിരികെ നല്‍കിയില്ല, നാലു വര്‍ഷം ഈ സിം ഉപയോഗിച്ച് ഫോണ്‍ വിളികള്‍ നടത്തിയതു വഴി ആകെ 1.18 ലക്ഷം ദിര്‍ഹത്തിന്റെ ബാധ്യത സിം കാര്‍ഡ് ഉടമയ്ക്കുണ്ടായി.
ബില്‍ തുകയും ഫോണുമായി ബന്ധപ്പെട്ട് എന്തെങ്കിലും അധിക ചെലവുണ്ടായിട്ടുണ്ടെങ്കില്‍ അതും വക്കീല്‍ ഫീസും പ്രതിയില്‍ നിന്ന് ഈടാക്കണമെന്് പരാതിക്കാരന്‍ ആവശ്യപ്പെട്ടു. പിഴയ്‌ക്കൊപ്പം കോടതി ചെലവും പ്രതി നല്‍കണമെന്ന് കോടതി ഉത്തരവിട്ടു.
പ്രതി കോടതിയില്‍ ഹാജരായിരുന്നില്ല. ഏതു രാജ്യക്കാരിയാണ് വ്യക്തമാക്കിയിട്ടില്ല.