ഇംഗ്ലണ്ടിലെ എ&ഇയില്‍ തിരക്കോട് തിരക്ക്! സമ്മറിലും എമര്‍ജന്‍സി കെയറില്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധന; എന്‍എച്ച്എസ് കടന്നുപോകുന്നത് കടുപ്പമേറിയ അവസ്ഥ; പോംവഴി എളുപ്പമല്ലെന്ന് വിദഗ്ധര്‍

ഇംഗ്ലണ്ടിലെ എ&ഇയില്‍ തിരക്കോട് തിരക്ക്! സമ്മറിലും എമര്‍ജന്‍സി കെയറില്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധന; എന്‍എച്ച്എസ് കടന്നുപോകുന്നത് കടുപ്പമേറിയ അവസ്ഥ; പോംവഴി എളുപ്പമല്ലെന്ന് വിദഗ്ധര്‍
എന്‍എച്ച്എസിന് തിരക്കേറിയ സമ്മര്‍. ഇംഗ്ലണ്ടിലെ എ&ഇകളില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ 4.6 മില്ല്യണ്‍ പേരാണ് എത്തിച്ചേര്‍ന്നത്. 1.5 മില്ല്യണ്‍ ഹോസ്പിറ്റല്‍ അപ്പോയിന്റ്‌മെന്റുകള്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരങ്ങള്‍ മൂലം പുനര്‍ ഷെഡ്യൂള്‍ ചെയ്യേണ്ടി വന്ന ഘട്ടത്തിലാണ് ഈ കണക്കുകള്‍ പുറത്തുവരുന്നത്.

എ&ഇ ജീവനക്കാരുടെ ചരിത്രത്തിലെ ഏറ്റവും തിരക്കേറിയ മൂന്ന് മാസങ്ങളും 2024-ല്‍ പിറന്നു. മേയില്‍ ഒറു ദിവസം 77,945 പേര്‍ എത്തിയതും, ജൂണില്‍ 76,469 രോഗികളെ കണ്ടതും, മാര്‍ച്ചില്‍ 74,459 പേര്‍ എത്തിയതും ഇതില്‍ പെടുന്നു.

എന്‍എച്ച്എസ് സമരങ്ങള്‍ കൊണ്ട് പൊറുതിമുട്ടുന്ന അവസ്ഥയിലാണ് ഡിമാന്‍ഡ് വര്‍ദ്ധിച്ചതെന്നത് ആഘാതം വര്‍ദ്ധിപ്പിക്കുന്നു. ഇതിനിടെ ഇലക്ടീവ് കെയറിനുള്ള ആകെ ആശുപത്രി വെയ്റ്റിംഗ് ലിസ്റ്റും ജൂണില്‍ ഉയര്‍ന്നു. ആശുപത്രി സ്‌കാനും, ഡയഗനോസ്റ്റിക്‌സും ഉള്‍പ്പെടെ അടിയന്തരമല്ലാത്ത സേവനങ്ങള്‍ ജൂണില്‍ 7.62 മില്ല്യണിലേക്ക് ഉയര്‍ന്നു.

6.39 മില്ല്യണ്‍ രോഗികളാണ് ഇപ്പോള്‍ വെയ്റ്റിംഗ് ലിസ്റ്റിലുള്ളത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് ബാക്ക്‌ലോഗ് ഇല്ലാതാക്കുമെന്ന് പുതിയ ഗവണ്‍മെന്റ് വാഗ്ദാനം ചെയ്ത സാഹചര്യത്തിലാണ് സ്ഥിതി രൂക്ഷമെന്ന് കണക്കുകള്‍ സ്ഥിരീകരിക്കുന്നത്.

Other News in this category



4malayalees Recommends