ബ്രിട്ടനില്‍ വീടുകള്‍ നിര്‍മ്മിക്കാന്‍ ബ്രിട്ടീഷുകാര്‍ മതി! ലക്ഷ്യമിട്ട 1.5 മില്ല്യണ്‍ വീടുകളുടെ നിര്‍മ്മാണത്തിന് ബ്രിട്ടീഷ് ജോലിക്കാര്‍ വേണമെന്ന് ചാന്‍സലര്‍; യുകെ മേസ്തരിമാര്‍ മുതല്‍ ഇലക്ട്രീഷ്യന് വരെ പണി!

ബ്രിട്ടനില്‍ വീടുകള്‍ നിര്‍മ്മിക്കാന്‍ ബ്രിട്ടീഷുകാര്‍ മതി! ലക്ഷ്യമിട്ട 1.5 മില്ല്യണ്‍ വീടുകളുടെ നിര്‍മ്മാണത്തിന് ബ്രിട്ടീഷ് ജോലിക്കാര്‍ വേണമെന്ന് ചാന്‍സലര്‍; യുകെ മേസ്തരിമാര്‍ മുതല്‍ ഇലക്ട്രീഷ്യന് വരെ പണി!
ബ്രിട്ടനില്‍ 1.5 മില്ല്യണ്‍ വീടുകള്‍ നിര്‍മ്മിക്കാനാണ് ലേബര്‍ ഗവണ്‍മെന്റ് പദ്ധതി. എന്നാല്‍ ഈ വീടുകള്‍ എല്ലാം നിര്‍മ്മിക്കാന്‍ ബ്രിട്ടീഷ് ജോലിക്കാര്‍ വേണമെന്നാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ സ്വപ്‌നം.

യുകെ മേസ്തരിമാരും, പ്ലംബര്‍മാരും, ഇലക്ട്രീഷ്യന്‍മാരുമാണ് ഗവണ്‍മെന്റിന്റെ അഞ്ച് വര്‍ഷത്തെ പദ്ധതിയുടെ കേന്ദ്രബിന്ദുവെന്നാണ് റേച്ചല്‍ റീവ്‌സ് വ്യക്തമാക്കിയിരിക്കുന്നത്. ഗവണ്‍മെന്റ് ലക്ഷ്യമിട്ട തോതില്‍ വീടുകള്‍ നിര്‍മ്മിക്കാന്‍ 2028-ഓടെ 251,000 ജോലിക്കാര്‍ വേണ്ടിവരുമെന്ന് കണ്‍സ്ട്രക്ഷന്‍ ഇന്‍ഡസ്ട്രി ട്രെയിനിംഗ് ബോര്‍ഡ് കണക്കാക്കിയിരുന്നു.

ഓരോ വര്‍ഷവും 45,000 പേരെങ്കിലും അപ്രന്റീസ്ഷിപ്പ് ആരംഭിക്കണമെന്ന് മേഖലയിലെ വിദഗ്ധര്‍ കണക്കുകൂട്ടുന്നു. 2023-ല്‍ ഏതാണ്ട് 24,000 പേരാണ് ഇതിന് തയ്യാറായത്. 30,000 പൗണ്ടോ, അതിലേറെയോ ലഭിക്കുമെങ്കില്‍ മാത്രമാണ് കണ്‍സ്ട്രക്ഷന്‍ ജോലിക്കാര്‍ക്ക് ബ്രിട്ടനിലേക്ക് വിസയില്‍ വരാന്‍ കഴിയുക.

എന്നാല്‍ വിദേശികളെയല്ല, നാട്ടിലുള്ള ആളുകളെ പരിശീലിപ്പിച്ച് എടുക്കുകയാണ് വേണ്ടതെന്ന് റീവ്‌സ് വ്യക്തമാക്കി. 'ജോലി ചെയ്യാന്‍ കഴിയുന്ന എല്ലാവരും ജോലി ചെയ്യുന്നുവെന്ന് ഉറപ്പാക്കണം. നമ്മുടെ വെല്‍ഫെയര്‍ സിസ്റ്റം ജോലി ചെയ്യാന്‍ സാധിക്കാത്തവര്‍ക്കുള്ളതാണ്, അല്ലാതെ ജോലി ചെയ്യാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് വേണ്ടിയുള്ളതല്ല', ചാന്‍സലര്‍ ഓര്‍മ്മിപ്പിച്ചു.

Other News in this category



4malayalees Recommends