ട്രാഫിക് പിഴയുള്ളവര്‍ക്ക് യാത്രാ വിലക്കേര്‍പ്പെടുത്തി ഖത്തര്‍ ; കടല്‍ മാര്‍ഗ്ഗം യാത്ര ചെയ്യുന്നവര്‍ക്കും ബാധകം
സെപ്തംബര്‍ 1 മുതല്‍ ട്രാഫിക് പിഴയുള്ളവര്‍ക്ക് യാത്രാ വിലക്കേര്‍പ്പെടുത്തി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. ഗതാഗത നിയമം ലംഘിച്ചതിന്റെ പേരില്‍ പിഴയുള്ളവര്‍ യാത്രക്ക് മുമ്പ് പിഴ അടച്ചിരിക്കണമെന്നും പിഴ അടക്കാത്തവര്‍ക്ക് രാജ്യത്തു നിന്ന് പുറത്തേക്ക് പോകാന്‍ കഴിയില്ലെന്നും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കടല്‍മാര്‍ഗ്ഗം യാത്ര ചെയ്യുന്നവര്‍ക്കും ഇതു ബാധകമായിരിക്കും.