ഓക്കസ് ആണവ അന്തര്‍വാഹിനി പദ്ധതിയില്‍ വീണ്ടും വിവാദം. ആല്‍ബനീസ് സര്‍ക്കാര്‍ ഓസ്‌ട്രേലിയന്‍ സുരക്ഷ അമേരിക്കയ്ക്ക് അടിയറ വച്ചെന്ന് മുന്‍ പ്രധാനമന്ത്രി പോള്‍ കീറ്റിങ്ങിന്റെ അധിക്ഷേപം.
ലേബര്‍ സര്‍ക്കാര്‍ നടത്തിയത് ഒരു വില്‍പ്പനയാണെന്നാരോപിച്ച മുന്‍ പ്രധാനമന്ത്രി ഓക്കസ് ഇടപാട് ഏറ്റവും മോശം ഇടപാടാണെന്നും കുറ്റപ്പെടുത്തി.
എന്നാല്‍ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും അന്തര്‍വാഹിനി ഇടപാടിനെ ന്യായീകരിച്ചു.
മുന്‍ പ്രധാനമന്ത്രി പോള്‍ കീറ്റിങ്ങിന്റെ ആരോപണത്തില്‍ തനിക്ക് ആശങ്കയില്ലെന്ന് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് പറഞ്ഞു. അമേരിക്കയില്‍ നിന്നോ ബ്രിട്ടനില്‍ നിന്നോ ആണവ മാലിന്യ കൈമാറ്റമുണ്ടാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
യുഎസ്, യുകെ ,ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ ചേര്‍ന്നുള്ള ഓക്കസ് കരാറില്‍ പ്രഖ്യാപനം മുതല്‍ പ്രതിപക്ഷം വിമര്‍ശനം ഉന്നയിക്കുകയാണ്. യുഎസിന് പ്രാധാന്യം നല്‍കുന്ന രീതിയിലാണ് കരാറെന്നാണ് പ്രധാന വിമര്‍ശനം.